
മദീന: മദീനയിൽ വാഹനാപകടത്തിൽ 4 മലയാളികൾ മരിച്ചു. പരുക്കേറ്റ 3 കുട്ടികൾ ചികിത്സയിലാണ്. ജിദ്ദയിലെ അസ്കാനിൽ കഴിയുന്ന കുടുംബം മദീനാ സന്ദർശനം കഴിഞ്ഞു മടങ്ങവേ മദീനയിൽ നിന്ന് 100 കിലോമീറ്റർ അകലെ വാദി സഫർ എന്ന സ്ഥലത്തു വച്ചായിരുന്നു അപകടം.
മലപ്പുറം നടുവത്ത് കളത്തിൽ അബ്ദുൽ ജലീൽ (52), ഭാര്യ തസ്ന തോടേങ്ങൽ (40), മകൻ ആദിൽ (13) ജലീലിന്റെ മാതാവ് മൈമൂനത്ത് കാക്കേങ്ങൽ, എന്നിവരാണ് മരിച്ചത്.
7 പേരടങ്ങുന്ന കുടുംബം സഞ്ചരിച്ച വാഹനം മദീന–ജിദ്ദ ഹൈവേയിൽ പുല്ലുകൊണ്ടുപോകുന്ന ട്രക്കുമായി കൂട്ടിയിടിച്ചാണ് അപകടം. ജലീലിന്റെ മക്കളായ ആയിഷ, നൂറ, ഫാത്തിമ എന്നിവരാണ് പരുക്കേറ്റ് ചികിത്സയിലുള്ളത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


