video
play-sharp-fill

ആദരവ് അർപ്പിക്കാൻ ഒരുക്കിയ ചടങ്ങ്; ഉപഹാരം ഏറ്റുവാങ്ങി നന്ദിപ്രസംഗം പറയുന്നതിനിടെ വേദിയിൽ കുഴഞ്ഞുവീണു..! കവിയും പൊതുപ്രവർത്തകനുമായ മാധവൻകുട്ടി ആറ്റാഞ്ചേരി  അന്തരിച്ചു

ആദരവ് അർപ്പിക്കാൻ ഒരുക്കിയ ചടങ്ങ്; ഉപഹാരം ഏറ്റുവാങ്ങി നന്ദിപ്രസംഗം പറയുന്നതിനിടെ വേദിയിൽ കുഴഞ്ഞുവീണു..! കവിയും പൊതുപ്രവർത്തകനുമായ മാധവൻകുട്ടി ആറ്റാഞ്ചേരി അന്തരിച്ചു

Spread the love

സ്വന്തം ലേഖകൻ

കൊച്ചി: കവിയും പൊതുപ്രവർത്തകനുമായ മാധവൻകുട്ടി ആറ്റാഞ്ചേരി (76) അന്തരിച്ചു. ആദരവ് അർപ്പിക്കാൻ ഒരുക്കിയ ചടങ്ങിനിടെ വേദിയിൽ കുഴഞ്ഞുവീണാണ് അന്ത്യം.

ഇന്നലെ എരൂർ മാത്തൂരിൽ പുരോഗമന കലാസാഹിത്യ സംഘം മാധവൻകുട്ടിയെ പൊന്നാടയണിയിച്ച് ആദരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉപഹാരം ഏറ്റുവാങ്ങി നന്ദിപ്രസംഗം പറയുന്നതിനിടെ അദ്ദേഹം പെട്ടെന്ന് വേദിയിൽ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

എരൂർ എൻഎസ്എസ് കരയോഗം വൈസ് പ്രസിഡന്റ്, കേരള സാഹിത്യ മണ്ഡലം ജോയിന്റ് സെക്രട്ടറി, ‘ട്രറ’ എരൂർ മേഖലാ പ്രസിഡന്റ് തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചു വരികയായിരുന്നു. ആനുകാലികങ്ങളിലും സാമൂഹ്യ മാധ്യമങ്ങളിലുമൊക്കെ അദ്ദേഹം കവിതകൾ എഴുതിയിരുന്നു. കവി എസ് രമേശൻ നായർ പുരസ്കാരം ഉൾപ്പെടെ ഒട്ടേറെ പുരസ്കാരങ്ങളും നേടിയിട്ടുണ്ട്.