കവി മാധവൻ അയ്യപ്പത്ത് അന്തരിച്ചു

Spread the love

സ്വന്തം ലേഖകൻ
തൃശൂർ: കവിയും വിവര്‍ത്തകനുമായ മാധവന്‍ അയ്യപ്പത്ത് (87) അന്തരിച്ചു. ശനിയാഴ്ച രാത്രിയോടെയായിരുന്നു അന്ത്യം. തൃശൂര്‍ കോട്ടപ്പുറത്ത് ഗ്രീന്‍ ഗാര്‍ഡന്‍സില്‍ കുഴഞ്ഞുവീഴുകയായിരുന്നു.

video
play-sharp-fill

തൃശ്ശൂര്‍ ജില്ലയില്‍ കുന്നംകുളത്തിനടുത്ത് ചൊവ്വന്നൂരില്‍ അയ്യപ്പത്ത് ലക്ഷ്മിക്കുട്ടിയമ്മയുടെയും പെരിങ്ങോട്ട് കരുമത്തില്‍ രാമുണ്ണിനായരുടെയും മകനായി 1934 ഏപ്രില്‍ 24ന് ജനനം.

മദ്രാസ് യൂണിവേഴ്‌സിറ്റിയില്‍നിന്ന് ഇക്കണോമിക്‌സില്‍ ബി.എ.യും ഇംഗ്ലീഷ് സാഹിത്യത്തില്‍ എം.എയും എടുത്തു. 1992 വരെ കേന്ദ്ര സര്‍ക്കാര്‍ സേവനം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജീവചരിത്രക്കുറിപ്പുകള്‍, കിളിമൊഴികള്‍ (കവിതാസമാഹാരം), ശ്രീ നാരായണ ഗുരു (ഇംഗ്ലീഷ്), ധര്‍മ്മപദം (തര്‍ജ്ജമ), മണിയറയില്‍, മണിയറയിലേക്ക് തുടങ്ങിയവയാണ് പ്രധാനകൃതികള്‍.

രണ്ടു തവണ സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചിട്ടുണ്ട്. ഭാര്യ: ടി.സി. രമാദേവി. മക്കള്‍: ഡോ. സഞ്ജയ് ടി. മേനോന്‍, മഞ്ജിമ ബബ്ലു.