മുഖത്തിന്റെ ഭാരം കുറയ്ക്കാൻ സസ്യാഹാരം; എല്ലാ ഞായറാഴ്ചയും എണ്ണ തേച്ച്‌ കുളി; 20 വർഷമായി താൻ പിന്തുടരുന്ന ആയുർവേദ രഹസ്യം പുറത്തുവിട്ട് മാധവൻ

Spread the love

മനോഹരമായ നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷകഹൃദയം കീഴടക്കിയ നടനാണ് ആർ. മാധവൻ. ‘അലൈപായുതേ’, ‘മിന്നലെ’ പോലെയുള്ള സിനിമകൾ അദ്ദേഹത്തിന് ഒരു റെമാന്റിക് ഹീറോയുടെ ഇമേജ് ഉറപ്പിക്കുന്നതിൽ നിർണായകമായി. ഈ ചിത്രങ്ങളിലൂടെ വലിയൊരു വിഭാഗം സ്ത്രീ ആരാധകരെ ഉണ്ടാക്കിയെടുക്കാനും മാധവന് കഴിഞ്ഞു.

ഇപ്പോഴിതാ 20 വർഷമായി താൻ പിന്തുടരുന്ന ആയുർവേദ ദിനചര്യയെ കുറിച്ച്‌ വെളിപ്പെടുത്തിയിരിക്കുകയാണ് നടൻ.

എല്ലാ ഞായറാഴ്ചയും ഞാൻ എള്ളെണ്ണ ഉപയോഗിച്ച്‌ തല മസാജ് ചെയ്യാറുണ്ട്. മറ്റ് ദിവസങ്ങളില്‍ വെളിച്ചെണ്ണ പുരട്ടും. 20 വർഷത്തിലേറെയായി താൻ ഈ ആയുർവേദ ദിനചര്യ പിന്തുടരുന്നുണ്ട് എന്നും നടൻ പറഞ്ഞു. കുടാതെ, തന്റെ ചർമ്മസംരക്ഷണ ദിനചര്യയെക്കുറിച്ചും നടൻ സംസാരിക്കുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതിരാവിലെ ഇളംവെയിലില്‍ ഗോള്‍ഫ് കളിക്കും. ടാൻ ചെയ്യുമ്പോൾ ഈ വ്യായാമം ചർമ്മത്തിന്റെ ഇറുക്കം നിലനിർത്താനും ചുളിവുകളില്ലാതെ നിലനിർത്താനും സഹായിക്കുന്നു.

തന്റെ ചർമ്മത്തില്‍ ഫില്ലറുകളോ മറ്റൊന്നും തന്നെ ചെയ്തിട്ടില്ല, പകരം ഇടയ്ക്കിടെ ഫേഷ്യലും വെളിച്ചെണ്ണയും തേങ്ങാവെള്ളവും ഉപയോഗിക്കുകയും ചെയ്യാറുണ്ട്. കൂടാതെ മുഖത്തിന്റെ ഭാരം കുറയ്ക്കാൻ സസ്യാഹാരം കഴിക്കുകയും ചെയ്യുമെന്നും താരം പറയുന്നു.