play-sharp-fill
കേരളത്തിലെ പ്രളയത്തിന് കാരണം സർക്കാരിന്റെ വീഴ്ച ; വലിയ ക്വാറികള്‍ക്കു പോലും നിര്‍ബാധം ലൈസന്‍സ്; വിമർശനവുമായി മാധവ് ഗാഡ്ഗിൽ

കേരളത്തിലെ പ്രളയത്തിന് കാരണം സർക്കാരിന്റെ വീഴ്ച ; വലിയ ക്വാറികള്‍ക്കു പോലും നിര്‍ബാധം ലൈസന്‍സ്; വിമർശനവുമായി മാധവ് ഗാഡ്ഗിൽ

തിരുവനന്തപുരം: കേരളം വീണ്ടും പ്രളയത്തിലകപ്പെട്ട സാഹചര്യത്തിൽ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പരിസ്ഥിതി വിദഗ്ദൻ മാധവ് ഗാഡ്ഗില്‍. പ്രളയമുണ്ടാകാന്‍ കാരണം പശ്ചിമഘട്ട സംരക്ഷണത്തിലെ പിഴവാണെന്നാണ് മാധവ് ഗാഡ്ഗില്‍ പറഞ്ഞത്.

പരിസ്ഥിതി ലോല പ്രദേശങ്ങള്‍ സംരക്ഷിക്കുന്നതില്‍ സര്‍ക്കാറിന് വീഴ്ച പറ്റി. വലിയ ക്വാറികള്‍ക്കു പോലും നിര്‍ബാധം ലൈസന്‍സ് നല്‍കുന്നു. വികേന്ദ്രീകരണത്തിലൂടെ തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ അധികാരം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.


കേരളത്തില്‍ കഴിഞ്ഞ പ്രളയകാലത്തു സംഭവിച്ചതിനു സമാനമായ സാഹചര്യമാണ് മഹാരാഷ്ട്ര- കര്‍ണാടക അതിര്‍ത്തിയില്‍ ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. മഴ തുടര്‍ച്ചയായി പെയ്തിട്ടും വടക്കന്‍ കര്‍ണാടകത്തിലെ ഡാമുകള്‍ കൃത്യസമയത്ത് തുറന്നുവിടാന്‍ അധികൃതര്‍ തയ്യാറായില്ല. കൃഷ്ണ നദീ തടത്തിലെ ഡാം മാനേജ്‌മെന്റിലുണ്ടായ പിഴവാണ് മഹാരാഷ്ട്രയിലേയും കര്‍ണാടകയിലേയും പ്രളയത്തിനു കാരണമെന്നും ഗാഡ്ഗില്‍ പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒരു ചെറിയ വിഭാഗത്തിന്റെ താല്‍പര്യം സംരക്ഷിക്കുന്നതിനായി പൊതുജനങ്ങളുടേയും പരിസ്ഥിതിയുടേയും ഭാവിയെക്കുറിച്ച് സര്‍ക്കാര്‍ മറന്നു. പരിസ്ഥിതി സംരക്ഷണത്തിന് പുതിയ നിയമങ്ങളല്ല വേണ്ടത് നിലവിലുള്ള നിയമങ്ങള്‍ പാലിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കുകയാണ് ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

ഗാഡ്ഗിലായിരുന്നു ശരി: അന്ന് പരിഹസിച്ചവർ ഇന്ന് പറയുന്നു

2013ൽ ഗാഡ്ഗിൽ റിപ്പോർട്ടിന്റെ ആമുഖത്തിൽ മാധവ് ഗാഡ്ഗിൽ ഇങ്ങനെ പറയുന്നു..
“അഗസ്ത്യമല ശിരസ്സായും അതിനു താഴെ അണ്ണാമല യും നീല ഗിരിയും ഉയർന്ന മാർവിടങ്ങളായും .പരന്നുരുണ്ട കാനറ ,ഗോവ മലകൾ മനോഹരമായ നിതംബങ്ങളായും ഉത്തര സഹ്യാദ്രി നീട്ടി പിളർത്തിയ കാലുകളാ യും കാളിദാസൻ വർണ്ണിച്ചി ട്ടുണ്ട് .നിർഭാഗ്യവശാൽ ഹരിതമേലാപ്പിന്റെ കട്ടിയായ പച്ചപ്പട്ട് പുതച്ച് പ്രൗഢയായി വിരാചിച്ച അവളിന്ന് അതിന്റെ കീറിപ്പറിഞ്ഞ അവശിഷ്ടങ്ങൾ ചുറ്റി നാണം മറക്കാനാവാതെ കേഴുന്ന സ്ഥിതിയിലാണ്.അതിനെ അങ്ങനെ പിച്ചി ചീന്തിയതിന് പിന്നിൽ ദരിദ്രരുടെ വിശപ്പടക്കാനുള്ള പരാക്രമത്തേക്കാൾ ഉപരി അതി സമ്പന്നരുടെ അടക്കി നിർത്താനാവാത്ത ആർത്തിയുടെ ക്രൂര നഖങ്ങളാണ്‌ എന്നത് ചരിത്ര സത്യം മാത്രമാണ്..”

പശ്ചിമഘട്ടം ആകെ തകർക്കപ്പെട്ടിരിക്കുന്നു. ഇനിയും നടപടിയെടുത്തില്ലെങ്കിൽ കേരളത്തെ കാത്തിരിക്കുന്നത് വൻ ദുരന്തമാണ്. അതിനു നിങ്ങൾ വിചാരിക്കും പോലെ യുഗങ്ങൾ ഒന്നും വേണ്ട. നാലോ അഞ്ചോ വർഷം മതി അന്ന് ഞാനും നിങ്ങളും ജീവിച്ചിരുപ്പുണ്ടാകും. ആരാണ് കള്ളം പറയുന്നത് ഭയപ്പെടുന്നത് എന്ന് നിങ്ങൾക്കു തന്നെ മനസ്സിലാകും”