പത്മഭൂഷന്‍ ജേതാവിന് ഉപചാരമര്‍പ്പിക്കാന്‍ രാഷ്ട്രീയക്കാരുടെ തിരക്കില്ല; ഒരു മന്ത്രിപോലുമില്ല; സ്ഥലം എംഎല്‍എ പോലുമെത്തിയില്ല; ആചാരവെടി മുഴക്കാനെത്തിയ പൊലീസുകാര്‍ക്ക് വഴിതെറ്റി; അന്ത്യയാത്രക്ക് എത്തിയത്ത് 50 പേര്‍ മാത്രം; ആളും ആരവവുമില്ലാതെ മാധവ് ഗാഡ്ഗിലിന്റെ അന്ത്യയാത്ര

Spread the love

പൂനെ: വളരെക്കുറച്ച്‌ മനുഷ്യ സ്‌നേഹികളുടെ അന്തിമോപചാരം ഏറ്റുവാങ്ങി പരിസ്ഥിതി ശാസ്ത്രജ്ഞന്‍ മാധവ് ഗാഡ്ഗിലിന് അന്ത്യയാത്ര.

video
play-sharp-fill

പരിസ്ഥിതി സംരക്ഷണത്തിനായി ജീവിതകാലം മുഴുവന്‍ പൊരുതിയ മഹത് വ്യക്തിയുടെ അന്ത്യയാത്രക്ക് എത്തിയത്ത് 50 പേര്‍ മാത്രം. പത്മഭൂഷന്‍ ജേതാവിന് അന്ത്യയാത്ര ചൊല്ലാന്‍, ഉപചാരമര്‍പ്പിക്കാന്‍ ഒരു മന്ത്രിപോലുമില്ലായിരുന്നു. എന്തിന് സ്ഥലം എംഎല്‍എ പോലുമെത്തിയില്ല.

പരിസ്ഥിതി-ശാസ്ത്ര മേഖലയിലെ ഏതാനും പേര്‍ മാത്രമായിരുന്നു ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ എത്തിയത്.
വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്ന അദ്ദേഹം ഇന്നലെ അര്‍ദ്ധരാത്രിയോടെ പൂനെയിലെ ആശുപത്രിയില്‍ വെച്ചാണ് അന്തരിച്ചത്. ഭൗതികശരീരം പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെ പൂനെയില്‍ സംസ്‌കരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മഹാരാഷ്ട്രയിലെ വിഐപികള്‍, മന്ത്രിമാര്‍, എംഎല്‍എമാര്‍.. ഉള്‍പ്പടെ പ്രമുഖരുടെ നിര പ്രതീക്ഷിച്ച്‌ എത്തിയ മാധ്യമ പ്രവര്‍ത്തകര്‍ കണ്ടത് വിരലില്‍ എണ്ണാന്‍ കഴിയുന്ന അത്രയും പേര്‍ മാത്രം. കൊടിവച്ച കാറുകളില്‍ ആരും അദ്ദേഹത്തെ കാണാന്‍ വന്നിട്ടില്ല. രാഷ്ട്രീയക്കാരുടെ തിരക്കില്ല. പത്മഭൂഷന്‍ ജേതാവിന് അന്ത്യയാത്ര ചൊല്ലാന്‍, ഉപചാരമര്‍പ്പിക്കാന്‍ ഒരു മന്ത്രിപോലുമില്ലായിരുന്നു. മറാഠ ഉള്‍പ്പെടെ മറ്റ് മാധ്യമങ്ങളിലെ ആരെയും അവിടെ കാണാനില്ല.