video
play-sharp-fill

അബ്ദുള്‍ നാസര്‍ മഅദനി ഇന്ന് കേരളത്തിലെത്തും; അനുമതി കിട്ടിയത് ചികിത്സയില്‍ കഴിയുന്ന പിതാവിനെ കാണാന്‍;  യാത്രാനുമതി 12 ദിവസത്തേക്ക്

അബ്ദുള്‍ നാസര്‍ മഅദനി ഇന്ന് കേരളത്തിലെത്തും; അനുമതി കിട്ടിയത് ചികിത്സയില്‍ കഴിയുന്ന പിതാവിനെ കാണാന്‍; യാത്രാനുമതി 12 ദിവസത്തേക്ക്

Spread the love

സ്വന്തം ലേഖിക

ബംഗ്ലൂരു: പിഡിപി ചെയര്‍മാൻ അബ്ദുള്‍ നാസര്‍ മഅദനി ഇന്ന് കേരളത്തിലെത്തും.

ബംഗ്ലൂരുവില്‍ നിന്ന് ഉച്ചയ്ക്കുശേഷമാണ് പുറപ്പെടുക. നെടുമ്പാശേരിയിലെത്തുന്ന മഅദനിയെ പ്രവര്‍ത്തകര്‍ ചേര്‍ന്ന് സ്വീകരിക്കും. തുടര്‍ന്ന് ആംബുലൻസില്‍ കൊല്ലം അൻവാര്‍ശേരിയിലേക്ക് പോകും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചികിത്സയില്‍ കഴിയുന്ന പിതാവിനെ കാണുന്നതിനാണ് സുപ്രീംകോടതി അനുമതിയോടെ മഅദനി എത്തുന്നത്. 12 ദിവസത്തേക്കാണ് യാത്രാനുമതി നല്‍കിയിരിക്കുന്നത്.

ബെംഗളൂരു സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് കര്‍ണാടക പൊലീസ് അറസ്റ്റുചെയ്ത മഅദനി ജാമ്യവ്യവസ്ഥ അനുസരിച്ച്‌ അവിടെത്തന്നെ തുടരുകയായിരുന്നു.

നേരത്തെ മഅദനിയുടെ കേരളത്തിലേക്കുള്ള യാത്രയില്‍ ചില അനിശ്ചിതത്വങ്ങളുണ്ടായിരുന്നു. യാത്രയ്ക്ക് മുന്നോടിയായി മഅദനി 60 ലക്ഷം രൂപ അടയ്ക്കണമെന്ന് കാണിച്ച്‌ കര്‍ണാടക പൊലീസ് കത്ത് നല്‍കിയതോടെയാണ് യാത്ര അനിശ്ചിതത്വത്തിലായത്.