വീണ്ടും അമൃതാനന്ദമയീ മഠത്തിൽ ദുരൂഹ മരണം: ഫ്‌ളാറ്റിൽ നിന്നും ചാടി മരിച്ചത് വിദേശ വനിത; സത്‌നാംസിംങ്ങിന്റെ മരണത്തിനു പിന്നാലെ ദുരൂഹതയുടെ നിഗൂഢ താവളമായി അമൃതാനന്ദമയീ മഠം

Spread the love

തേർഡ് ഐ ബ്യൂറോ

കൊല്ലം: വർഷങ്ങൾക്കു മുൻപ് സ്ത്‌നാംസിംങ് എന്ന മാനസിക രോഗിയെ അതിക്രൂരമായി തല്ലിക്കൊന്ന അമൃതാനന്ദമയീ മഠത്തിൽ വീണ്ടും ദുരൂഹ സാഹചര്യത്തിലുള്ള മരണം. രണ്ടു തവണ കെട്ടിടത്തിനു മുകളിൽ നിന്നും ചാടി ജീവനൊടുക്കാൻ ശ്രമിച്ച വിദേശ വനിത രണ്ടാം ശ്രമത്തിൽ മരിച്ചു. വിദേശത്തു നിന്നും എത്തി ആശ്രമത്തിലെ അന്തേവാസിയായി മാറിയ വനിതയാണ് മരിച്ചത്.

ബ്രിട്ടീഷുകാരി സ്റ്റെഫേഡ് ഫിയോന (45)യാണ് മരിച്ചത്.
ബുധനാഴ്ച രാത്രി 8.30നാണ് സംഭവം. പ്രധാന ഫ്‌ലാറ്റിന്റെ ഏഴാം നിലയിൽനിന്നാണ് വീണത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ ജനുവരിയിൽ ടൂറിസ്റ്റ് വിസയിലാണ് സ്റ്റെഫേഡ് ആശ്രമത്തിൽ എത്തിയത്. ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ നാട്ടിലേക്കുള്ള തിരികെ പോക്ക് മുടങ്ങിയതിന്റെ മനോവിഷമത്തിലായിരുന്നെന്ന് മഠം അധികൃതർ പറഞ്ഞു. ബുധനാഴ്ച രാവിലെ കായലിൽ ചാടി ആത്മഹത്യാശ്രമം നടത്തിയിരുന്നു.

മാനസിക പ്രശ്‌നം പ്രകടിപ്പിച്ചിരുന്ന ഇവരെ തിരികെ അയക്കുന്നതിന് ശ്രമം നടത്തിവരികയായിരുന്നെന്നും മഠം അധികൃതർ പറഞ്ഞു. മൃതദേഹം കരുനാഗപ്പള്ളി താലൂക്കാശുപത്രി മോർച്ചറിയിൽ. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു.

നേരത്തെ മുതൽ തന്നെ അന്തേവാസികളോടുള്ള ക്രൂരതകളുടെ പേരിൽ അമൃതാനന്ദമയീ മഠം വിമർശനം നേരിട്ടിരുന്നു. സത്‌നാം സിംങ്ങിനെ ക്രൂരമായി മഠത്തിനുള്ളിൽ വച്ച് തല്ലിച്ചതച്ച് കൊലപ്പെടുത്തുകയായിരുന്നു. എന്നാൽ, ഒരു ഘട്ടത്തിൽ പോലും സത്‌നാംസിംങ്ങിനു വേണ്ടി ഒരാളും രംഗത്ത് എത്തിയില്ല. സത്‌നാംസിംങിന്റെ ബന്ധുക്കളെ പോലും ഭീഷണിപ്പെടുത്തി നിശബ്ദരാക്കുകയായിരുന്നു ചെയ്തിരുന്നത്.