video
play-sharp-fill
മൂന്നാര്‍ മാട്ടുപ്പെട്ടി റോഡില്‍ ഒറ്റയാന്റെ പരാക്രമം; വാഹന യാത്രക്കാരെ വിരട്ടി ഓടിച്ചു; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

മൂന്നാര്‍ മാട്ടുപ്പെട്ടി റോഡില്‍ ഒറ്റയാന്റെ പരാക്രമം; വാഹന യാത്രക്കാരെ വിരട്ടി ഓടിച്ചു; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

സ്വന്തം ലേഖിക

മൂന്നാര്‍: മൂന്നാര്‍ മാട്ടുപ്പെട്ടി റോഡില്‍ പരാക്രമം നടത്തി ഒറ്റയാൻ.

വാഹനയാത്രക്കാരെ ഒറ്റക്കൊമ്പൻ വിരട്ടി ഓടിച്ചു. യാത്രക്കാര്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാലക്കാട് അട്ടപ്പാടി ഷോളയൂരിലെ ജനവാസമേഖലയിലും ഒറ്റയാനിറങ്ങി.

കഴിഞ്ഞദിവസം മാട്ടുപെട്ടി ഇക്കോ പോയിന്റ സമീപത്ത് വച്ചാണ് വാഹന യാത്രക്കാര്‍ക്ക് നേരെ ചിഹ്നം വിളിച്ച്‌ ഒറ്റയാൻ അടുത്തത്. വാഹനങ്ങള്‍ വേഗത്തില്‍ പിന്നോട്ട് എടുത്തതിനാല്‍ വലിയ അപകടം ഒഴിവായി.

ഏകദേശം ഒരു മണിക്കൂറോളം കൊമ്പൻ മൂന്നാര്‍ മാട്ടുപ്പെട്ടി റോഡില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു.