
പാലാ: നിയമസഭയ്ക്കുള്ളില്‍ മണ്ഡലത്തിന്റെ ശബ്ദമാകേണ്ട ജനപ്രതിനിധി പ്രവർത്തനങ്ങളില്‍ വൻ പരാജയമാണെന്ന് ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു.
നിയമസഭാ പ്രവർത്തനങ്ങളെ നിരീക്ഷിക്കുന്ന ‘എം.എല്‍.എ ട്രാക്ക്’ പുറത്തുവിട്ട 15-ാം കേരള നിയമസഭയിലെ പ്രകടന പട്ടികയില്‍ കോട്ടയം ജില്ലയില്‍ ഏറ്റവും പിന്നിലാണ് പാലാ എം.എല്‍.എ മാണി സി. കാപ്പൻ. ജില്ലയിലെ മറ്റ് എം.എല്‍.എമാരായ സെബാസ്റ്റ്യൻ കുളത്തുങ്കല്‍ (99.4%), ജോബ് മൈക്കിള്‍ (98.7%) എന്നിവർ ഹാജർ നിലയിലും ഇടപെടലുകളിലും മുൻപന്തിയില്‍ നില്‍ക്കുമ്പോള്‍, വെറും 70.5% ഹാജർ മാത്രമാണ് കാപ്പനുള്ളത്.
മണ്ഡലത്തിലെ വികസന മുരടിപ്പിന് പ്രധാന കാരണം ജനപ്രതിനിധിയുടെ ഈ അലംഭാവമാണെന്ന് കണക്കുകള്‍ അടിവരയിടുന്നു.
നിയമസഭയുടെ ഏറ്റവും പ്രധാനപ്പെട്ട ചുമതലയായ നിയമനിർമ്മാണ പ്രക്രിയയില്‍ (Legislation) മാണി സി. കാപ്പന്റെ പങ്കാളിത്തം പൂജ്യമാണ് (0). സഭയുടെ ശ്രദ്ധ ക്ഷണിക്കല്‍ (Calling Attention) വിഭാഗത്തിലും ഇദ്ദേഹത്തിന് യാതൊരു സംഭാവനയുമില്ല.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പാലാ നേരിടുന്ന അതീവ ഗൗരവകരമായ വിഷയങ്ങള്‍ സഭയുടെ ശ്രദ്ധയില്‍പ്പെടുത്തുന്നതിനോ, പുതിയ നിയമനിർമ്മാണങ്ങളില്‍ പങ്കാളിയാകുന്നതിനോ എം.എല്‍.എ തയ്യാറായിട്ടില്ല എന്നത് മണ്ഡലത്തോടുള്ള അവഗണനയായാണ് വിലയിരുത്തപ്പെടുന്നത്. സാമ്പത്തിക കാര്യങ്ങളിലെ ഇടപെടലിലും വെറും 4 പോയിന്റുകള്‍ മാത്രമാണ് ഇദ്ദേഹം നേടിയിട്ടുള്ളത്.
സഭയില്‍ ചോദ്യങ്ങള്‍ ഉന്നയിക്കുന്നതിലും സബ്മിഷനുകള്‍ സമർപ്പിക്കുന്നതിലും കാപ്പൻ കാട്ടുന്ന ഉദാസീനത പാലായുടെ വികസന സ്വപ്നങ്ങള്‍ക്ക് വലിയ തിരിച്ചടിയാണ് നല്‍കുന്നത്. ജില്ലയിലെ മറ്റ് മണ്ഡലങ്ങളില്‍ എം.എല്‍.എമാരുടെ സജീവ ഇടപെടല്‍ മൂലം വൻ പദ്ധതികള്‍ എത്തുമ്പോള്‍, പാലാ പ്രതിനിധി വെറും ഒരു സബ്മിഷനില്‍ (1) ഒതുങ്ങിക്കൂടുകയാണ് ചെയ്തത്.
നിയമസഭാ സമിതികളില്‍ നിന്ന് വിട്ടുനിന്നതും ചർച്ചകളില്‍ പങ്കെടുക്കാത്തതും വഴി പാലായുടെ വികസന ഭൂപടം ശൂന്യമാക്കിയ ജനപ്രതിനിധിക്കെതിരെ വലിയ ജനവികാരമാണ് ഇപ്പോള്‍ ഉയരുന്നത്. വ്യക്തിപരമായ രാഷ്ട്രീയ ആരോപണങ്ങള്‍ക്കപ്പുറം, സഭയിലെ ഈ ദയനീയ പ്രകടനം വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ വലിയ ചർച്ചയാകുമെന്ന് ഉറപ്പാണ്.



