മാതാവുമായുള്ള പരിചയം മുതലെടുത്ത് മാന്നാറിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി അതിക്രമിച്ചു; ഒളിവിൽ പോയ ജ്യോത്സ്യൻ പൊലീസിന്റെ പിടിയിൽ

Spread the love

മാന്നാർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ ജ്യോത്സ്യൻ അറസ്റ്റിൽ. അമ്പലപ്പുഴ പുറക്കാട് പുത്തൻ പറമ്പിൽ രാജേഷ് രാമചന്ദ്രൻ (39) ആണ് മാന്നാർ പൊലീസ് അറസ്റ്റ് ചെയ്തത്.

video
play-sharp-fill

പെൺകുട്ടിയുടെ മാതാവുമായി പരിചയത്തിലായിരുന്ന പ്രതി, മാന്നാർ പൊലീസ് സ്റ്റേഷൻ പരിധിയിൽ കുട്ടിയും മാതാവും വാടകയ്ക്ക് താമസിച്ചിരുന്ന വീട്ടിലെത്തി പെൺകുട്ടിയെ ലൈംഗികമായി അതിക്രമിച്ചുവെന്നാണ് കേസ്. സംഭവത്തെക്കുറിച്ചുള്ള വിവരം പെൺകുട്ടി തന്നെയാണ് പൊലീസിന് നൽകിയതെന്ന് അധികൃതർ അറിയിച്ചു.

സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെ തമിഴ്നാട്ടിലെ സേലം നിന്ന് പൊലീസ് പിടികൂടി. തുടർന്ന് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group