video
play-sharp-fill

മാന്നാര്‍ കൊലപാതകം: കലയെ കൊന്ന ദിവസം പ്രതികള്‍ക്കും സാക്ഷികള്‍ക്കും കൃത്യമായി ഓർമ്മയില്ല; സമയവും സന്ദ‍ര്‍ഭവും ചേരുന്നില്ല; പ്രതികളുടെ മൊഴികളില്‍ വൈരുദ്ധ്യം തുടരുന്നു; ചോദ്യങ്ങള്‍ നിരവധി; പരമാവധി തെളിവുകള്‍ ശേഖരിക്കാൻ പ്രത്യേക അന്വേഷണ സംഘം

മാന്നാര്‍ കൊലപാതകം: കലയെ കൊന്ന ദിവസം പ്രതികള്‍ക്കും സാക്ഷികള്‍ക്കും കൃത്യമായി ഓർമ്മയില്ല; സമയവും സന്ദ‍ര്‍ഭവും ചേരുന്നില്ല; പ്രതികളുടെ മൊഴികളില്‍ വൈരുദ്ധ്യം തുടരുന്നു; ചോദ്യങ്ങള്‍ നിരവധി; പരമാവധി തെളിവുകള്‍ ശേഖരിക്കാൻ പ്രത്യേക അന്വേഷണ സംഘം

Spread the love

ആലപ്പുഴ: മാന്നാർ കല കൊലപാതക കേസിലെ പ്രതികളുടെ മൊഴികളില്‍ വൈരുദ്ധ്യം തുടരുന്നു.

കൊലപാതകം നടന്ന സമയവും സന്ദ‍ർഭവും തമ്മില്‍ ചേരുന്നതല്ല പ്രതികളുടെ മൊഴികള്‍.
കേസില്‍ ഇനി നിർണായക വിവരങ്ങള്‍ അന്വേഷണ സംഘത്തിന് കിട്ടണമെങ്കില്‍, മുഖ്യപ്രതി അനിലിനെ അറസ്റ്റ് ചെയ്യണം.

പ്രതികള്‍ മൂന്ന് പേര് കസ്റ്റഡിയില്‍ ഉണ്ടെങ്കിലും കല കൊലപാതകത്തിലെ അന്വേഷണം കൂടുതല്‍ സങ്കീർണമാവുകയാണ്. ശാസ്ത്രീയ തെളിവുകളുടെ ആഭാവമുള്ള കേസ് എങ്ങനെ കോടതിയില്‍ നിലനില്‍ക്കും എന്നതാണ് പൊലീസിന് മുന്നിലുള്ള വെല്ലുവിളി. അതുകൊണ്ട് തന്നെ പരമാവധി തെളിവുകള്‍ ശേഖരിക്കുകയാണ് പ്രത്യേക അന്വേഷണ സംഘം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കലയെ കൊന്ന ദിവസം പോലും കൃത്യമായി രേഖപ്പെടുത്തനായിട്ടില്ല. പെരുമ്പുഴ പാലത്തിന് സമീപത്ത് വച്ച്‌ കലയുടെ മൃതദേഹം കണ്ടെന്ന് പറഞ്ഞ പ്രതികള്‍ക്കും സാക്ഷികള്‍ക്കും ദിവസം ഓർമ്മയില്ല. കൊലപാതകത്തിന് ഉപയോഗിച്ച ആയുധം ഏതെന്ന കാര്യത്തിലും വ്യക്തതയില്ല.

ഇതിനെല്ലാം ഉത്തരം കിട്ടയിതിന് ശേഷമായിരിക്കും പ്രതികളെ സംഭവ സ്ഥലങ്ങളിലെത്തിച്ച്‌ തെളിവെടുപ്പ് നടത്തുക.
ഒന്നാം പ്രതി അനിലിനറെ അടുത്ത സുഹൃത്തുക്കളേയും ചോദ്യം ചെയ്യുകയാണ്. മാന്നാർ സ്വദേശിയായ ഒരാളെ ഇന്നലെ നെടുംങ്കണ്ടത്തെത്തി പൊലീസ് കൂട്ടിക്കൊണ്ട് വന്നിരുന്നു.

അനിലിനെയും അടുത്ത ദിവസം തന്നെ നാട്ടില്‍ എത്തിക്കുമെന്നാണ് സൂചന. കലയുടെ ഭിന്നശേഷിക്കാരനായ സഹോദരന്റെയും മൊഴി എടുത്തു.