
മലപ്പുറം: നിരത്തുകളിലൂടെ സഞ്ചരിക്കുന്ന ബസുകള്‍ മൊബൈൽ ഫോണിൽ ഷൂട്ട് ചെയ്ത് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റിടുന്ന വേറിട്ട ബസ് പ്രണയവുമായി മുഹമ്മദ് ഫര്‍ഹാന്‍. farhanvk81 എന്ന ഇന്‍സ്റ്റഗ്രാം ഐഡിയില്‍ കണ്ണോടിച്ചാല്‍ ബസുകളുടെ വീഡിയോയും ഫോട്ടോയും നിറഞ്ഞ പോസ്റ്റുകള്‍. നീലാഞ്ചേരി സ്വദേശിയായ വി.കെ. ഫര്‍ഹാന്‍ എന്ന വിദ്യാര്‍ഥി കഴിഞ്ഞ വര്‍ഷമാണ് ഇന്‍സ്റ്റയില്‍ അക്കൗണ്ട് തുടങ്ങിയത്. ചെറുപ്പത്തിലേ ബസുകളോട് വല്ലാത്ത താല്‍പര്യമായിരുന്നു ഫര്‍ഹാന്. ബസില്‍ കയറുന്നതും യാത്ര ചെയ്യുന്നതും ഏറെ കൗതുകമായിരുന്നു. കഴിഞ്ഞ വര്‍ഷം സ്മാര്‍ട്ട് ഫോണ്‍ ലഭിച്ചതോടെ ബസുകളുടെ ഫോട്ടോയും വീഡിയോകളും എടുക്കല്‍ ഹോബിയായി.
പതിയെപ്പതിയെ എടുത്ത ഫോട്ടോകളും വീഡിയോകളും റീലുകളായി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യാന്‍ തുടങ്ങി. ലൈന്‍ ബസുകള്‍, ടൂറിസ്റ്റ് ബസുകള്‍, മിനിബസുകള്‍ എന്നിങ്ങനെ നീണ്ടു ഈ ലിസ്റ്റ്. ബസ് പ്രണയത്തില്‍ ഫര്‍ഹാന് വിവേചനമൊന്നുമില്ല. എല്ലാ തരം ബസുകളും ഇഷ്ടമാണ്. എന്നാൽ ഞെട്ടിക്കുന്ന കാര്യം ഒന്നര വര്‍ഷം കൊണ്ട് ഫര്‍ഹാന്‍ ഇന്‍സ്റ്റഗ്രാമില്‍ ചെയ്ത പോസ്റ്റുകളുടെ എണ്ണം 28,600 കടന്നു എന്നുള്ളതാണ്. രാവിലെ കാളികാവ് ജങ്ഷനിലെത്തുന്ന ഫര്‍ഹാന്‍ ഓരോ ബസും ഷൂട്ട് ചെയ്ത് ഇന്‍സ്റ്റയിലിടും.
ഒരു ദിവസം നൂറ് പോസ്റ്റ് വരെ ചെയ്യുമെന്ന് ഫര്‍ഹാന്‍ പറയുന്നു. ഇടക്ക് വണ്ടൂര്‍ ബസ് സ്റ്റാന്‍ഡിലെത്തിയും ഷൂട്ടിങ്ങ് നടത്തും. പിന്നെ നേരെ ഇന്‍സ്റ്റയില്‍ പോസ്റ്റ് ചെയ്യും. എല്ലാ ദിവസവും ബസുകളുടെ വീഡിയോ എടുക്കുന്നത് ശീലമാക്കിയ ഫര്‍ഹാന്‍ ചെറിയ രീതിയില്‍ ടൂര്‍ ഓപ്പറേറ്ററുടെ ജോലിയും ചെയ്യുന്നുണ്ട്. പ്ലസ്ടു കഴിഞ്ഞ് പി.എസ്.സി കോച്ചിങ്ങിന് ഫോകുന്ന ഫര്‍ഹാന് ഉമ്മയും ഒരു സഹോദരിയുമാണുള്ളത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group