ഇന്ത്യൻ സൈന്യത്തെ പിൻവലിക്കണം; ചൈനാ സന്ദര്‍ശനത്തിന് പിന്നാലെ നിലപാട് കടുപ്പിച്ച്‌ മാലദ്വീപ് പ്രസിഡന്റ്

Spread the love

ന്യൂഡല്‍ഹി: ഇന്ത്യയോട് സൈന്യത്തെ പിൻവലിക്കണമെന്ന ആവശ്യവുമായി മാലദ്വീപ് പ്രസിഡന്റ് മൊഹമ്മദ് മൊയ്സു ആവശ്യപ്പെട്ടെന്ന് സൂചന.

മാര്‍ച്ച്‌ 15-നകം മാലദ്വീപില്‍ നിന്ന് സൈന്യത്തെ പിൻവലിക്കണമെന്നാണ് പ്രസിഡന്റിന്റെയും സര്‍ക്കാരിന്റെയും ആവശ്യം. സര്‍ക്കാരിന്റെ കണക്കുകള്‍ പ്രകാരം നിലവില്‍ 88 ഇന്ത്യൻ സൈനികരാണ് മാലദ്വീപിലുള്ളത്.

ഇന്ത്യൻ സൈന്യത്തിന് മാലദ്വീപില്‍ തുടരാനാവില്ല. ഇത് പ്രസിഡന്റ് മൊഹമ്മദ് മൊയ്സുവിന്റെയും സര്‍ക്കാരിന്റെയും നയമാണെന്ന് മാലദ്വീപ് പ്രസിഡന്റ് ഓഫീസ് പബ്ലിക് പോളിസി സെക്രട്ടറി അബ്ദുല്ല നാസിം ഇബ്രാഹിം പറഞ്ഞതായി അന്താരാഷ്ട്ര മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ടൂറിസത്തെച്ചൊല്ലി മാലദ്വീപും ഇന്ത്യയും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളായിരുന്നു. ഇതിനിടെ മാലദ്വീപ് പ്രസിഡന്റ് മൊഹമ്മദ് മൊയ്സു ചൈനയില്‍ സന്ദര്‍ശനം നടത്തിയിരുന്നു. അഞ്ച് ദിവസം നീണ്ട ചൈനാ സന്ദര്‍ശനത്തിന് പിന്നാലെയാണ് മാലദ്വീപ് നിലപാട് കടുപ്പിച്ചതെന്നാണ് വിവരം.

തിരഞ്ഞെടുപ്പില്‍ ‘ഇന്ത്യ ഔട്ട്’ എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് മൊഹമ്മദ് മൊയ്സു അധികാരത്തില്‍ എത്തിയത്.