play-sharp-fill
മാടപ്പള്ളിയിലെ സില്‍വര്‍ലൈന്‍ വിരുദ്ധ ജനകീയസമരം; സ്വന്തം കിടപ്പാടവും ഭൂമിയും നഷ്ടമാകുന്നതിനെതിരേ ഉയര്‍ന്ന പ്രതിഷേധസ്വരം; പോലീസ് അതിക്രമത്തിന് ഒരാണ്ട് തികയുന്നു…..

മാടപ്പള്ളിയിലെ സില്‍വര്‍ലൈന്‍ വിരുദ്ധ ജനകീയസമരം; സ്വന്തം കിടപ്പാടവും ഭൂമിയും നഷ്ടമാകുന്നതിനെതിരേ ഉയര്‍ന്ന പ്രതിഷേധസ്വരം; പോലീസ് അതിക്രമത്തിന് ഒരാണ്ട് തികയുന്നു…..

സ്വന്തം ലേഖിക

മാടപ്പള്ളി: മാടപ്പള്ളിയിലെ സില്‍വര്‍ലൈന്‍ സമരം കത്തിപ്പടര്‍ന്ന് സംസ്ഥാനത്തൊട്ടാകെ ജനവികാരം ഉയര്‍ന്നതിന് ഒരാണ്ട് തികയുന്നു.

അധ്വാനിച്ചും കഷ്ടപ്പെട്ടും നേടിയ സ്വന്തം കിടപ്പാടവും ഭൂമിയും നഷ്ടമാകുന്നതിനെതിരേ ഉയര്‍ന്ന പ്രതിഷേധസ്വരം കേരളത്തിന്‍റെ ചെറുത്തുനില്‍പ്പായി മാറി. ഈ സമരത്തിന് താമസിയാതെ മാടപ്പള്ളി മോഡല്‍ എന്ന പേരും കൈവന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മാടപ്പള്ളി പഞ്ചായത്തില്‍പ്പെട്ട മുണ്ടുകുഴി സെന്‍റ് മേരീസ് മലങ്കര പള്ളി ജംഗ്ഷനാണ് അന്നത്തെ ജനകീയ സമരത്തിന് വേദിയായത്. കെ-റെയില്‍ സില്‍വര്‍ലൈന്‍ പദ്ധതിയെക്കുറിച്ച്‌ കേരളജനതയെ ചിന്തിപ്പിക്കാന്‍ പ്രേരിപ്പിച്ച സമരത്തിനു തുടക്കമായിരുന്നു അത്.

ജനകീയ സമരത്തിനുനേരേ പോലീസ് നടത്തിയ അതിക്രമത്തിന്‍റെ ഒന്നാം വര്‍ഷികമാണ് ഇന്ന്.
ഒന്നാം വാര്‍ഷികമായ ഇന്നു രാവിലെ 10 മുതല്‍ 12 വരെ മാടപ്പള്ളി സ്ഥിരം സമരപ്പന്തലില്‍ പ്രതിഷേധ സംഗമം നടത്തും. പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകനായ ശ്രീധര്‍ രാധാകൃഷ്ണന്‍ പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യും.

സമരസമിതി ജില്ലാ ചെയര്‍മാന്‍ ബാബു കുട്ടന്‍ചിറ അധ്യക്ഷത വഹിക്കും.
പോലീസ് നടത്തിയത് നരനായാട്ട്
സില്‍വര്‍ ലൈന്‍ പദ്ധതിക്കായി മഞ്ഞക്കുറ്റി നാട്ടാന്‍ റവന്യു അധികൃതര്‍ എത്തുമെന്നറിഞ്ഞതിനാല്‍ 2022 മാര്‍ച്ച്‌ 17നു രാവിലെ എട്ടിനുതന്നെ സമരസമിതി നേതാക്കളും ജനങ്ങളും മനുഷ്യമതില്‍ തീര്‍ത്തിരുന്നു.
ജനകീയ പ്രതിഷേധം ശക്തമാകുമെന്നുറപ്പായതോടെ ചങ്ങനാശേരി ഡിവൈഎസ്പി ശ്രീകുമാറിന്‍റെ നേതൃത്വത്തില്‍ വന്‍പോലീസ് സന്നാഹമെത്തുകയായിരുന്നു.

ചെറുത്തുനില്‍പ്പ് ശക്തമായതിന്‍റെ പേരില്‍ സ്ത്രീകളെയും യുവാക്കളെയും അതിക്രൂരമായി റോഡിലൂടെ വലിച്ചിഴച്ച്‌ അറസ്റ്റു ചെയ്തത് കേരള മനഃസാക്ഷിയെയാകെമാനം ഞെട്ടിച്ച സംഭവമായി.

റീത്തുപള്ളി ജംഗ്ഷനിലെ തന്‍റെ സ്ഥലത്ത് കല്ലു നാട്ടുന്നതിനെതിരേ വീട്ടുമുറ്റത്തുനിന്നു പ്രതിഷേധിച്ച വെങ്കോട്ട ഇയ്യാലില്‍ തെക്കേതില്‍ റോസിലിന്‍ ഫിലിപ്പിനെ ചുട്ടുപെള്ളുന്ന വെയിലത്ത് ടാറിട്ട റോഡിലൂടെ പോലീസ് തൂക്കി വലിക്കുന്ന കാഴ്ചയില്‍ നിന്നാണ് കേരളം മതി, കെ-റെയില്‍ വേണ്ട എന്ന മുദ്രാവാക്യം ഉയിര്‍കൊണ്ടത്.