മരിച്ച ലുലു ഗ്രൂപ്പ് ജീവനക്കാരന്റെ കുടുംബത്തിന് 24 ലക്ഷം രൂപ ധനസഹായവുമായി ചെയർമാൻ എം.എ യൂസഫലി

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

ഇരിങ്ങാലക്കുട: മരിച്ച ലുലു ഗ്രൂപ്പ് ജീവനക്കാരന്റെ കുടുംബത്തിന് സഹായ ഹസ്തവുമായി ചെയർമാൻ എം. എ യൂസഫലി. 26 വർഷമായി ലുലു ജീവനക്കാരനായിരുന്ന മരിച്ച നകുലന്റെ കുടുംബത്തിന് ആശ്വാസവും സഹായവുമായി ലുലു ഗ്രൂപ്പ് ചെയർമാൻ നേരിട്ട് എത്തിയത്. കെനിയയിൽ മരിച്ച താണിശ്ശേരി തയ്യിൽ വീട്ടിൽ നകുലന്റെ (62) കുടുംബത്തെ ആശ്വസിപ്പിക്കാനാണ് യൂസഫലി നകുലന്റെ വീട്ടിലെത്തിയത്.

യൂസഫലി നകുലന്റെ ഭാര്യ രാധയെയും മകൾ നീതുവിനെയും ആശ്വസിപ്പിച്ചു. ലുലു ഗ്രൂപ്പിന്റെ ജീവനക്കാർക്കുള്ള ആനുകൂല്യമായ 19 ലക്ഷം രൂപയ്ക്ക് പുറമേ, അഞ്ച് ലക്ഷം രൂപയുടെ സഹായവും എം.എ. യൂസഫലി നകുലന്റെകുടുംബത്തിനു നൽകി

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group