
ഇടതുപക്ഷത്തിന് അനുകൂലമായ വിധിയെഴുത്ത് ജനങ്ങളില്‍ നിന്ന് ഉണ്ടാവുമെന്ന് സി പി ഐ എം ജനറല്‍ സെക്രട്ടറി എം എ ബേബി. ജനക്ഷേമത്തില്‍ എല്‍ ഡി എഫ് ഗവണ്മെൻ്റ് വലിയ മുന്നേറ്റം കൈവരിച്ചിട്ടുണ്ട്. ദേശീപാത വികസനത്തിലും വലിയ മുന്നേറ്റമാണ് ഉണ്ടായിരിക്കുന്നത്. ദേശീയപാത അതിവേഗത്തില്‍ പൂർത്തിയാവുകയാണ് എന്നും അദ്ദേഹം കാസർഗോഡ് മാധ്യമങ്ങളോട് പറഞ്ഞു.
വിഴിഞ്ഞം, തീരദേശ ഹൈവേ, മലയോര ഹൈവേ, ഉള്‍നാടൻ ജലഗതാഗത പാത എന്നിങ്ങനെ എല്ലാത്തിലും വികസനം തൊട്ടറിഞ്ഞു. മുമ്പെങ്ങുമില്ലാത്ത വിധം മുന്നേറ്റമാണ് കഴിഞ്ഞ പത്ത് വര്‍ഷം കണ്ടത് എന്നും അദ്ദേഹം പറഞ്ഞു. വ്യവസായ സൗഹൃദ സമീപനവും, തൊഴിലാളികള്‍ക്ക് തൊഴില്‍ സുരക്ഷിതത്വം, സംരംഭകർക്കാവശ്യമായ സൗകര്യവും കഴിഞ്ഞ 10 വർഷക്കാലം കേരളത്തിലുണ്ടായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


