‘മൂന്ന് ടേം എംഎല്‍എ ആയിട്ട് നാലാമത് ഭാര്യയെ ആക്കുന്നതിനോട് യോജിക്കാനാവില്ല’; എം വി ഗോവിന്ദനെതിരെ രൂക്ഷ വിമര്‍ശനം

Spread the love

കണ്ണൂർ: തളിപ്പറമ്പില്‍ പി.കെ. ശ്യാമളയെ സ്ഥാനാ‌ർത്ഥിയാക്കിയതില്‍ പ്രതിഷേധിച്ച്‌ പാർട്ടി വിട്ട ടി.കെ ഗോവിന്ദൻ സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനെതിരെ ഉയർത്തിയത് രൂക്ഷവിമർശനം.

video
play-sharp-fill

മൂന്നുതവണ എം.എല്‍.എ ആയിരുന്നിട്ട് നാലാമത്തെ തവണ ആ കസേരയിലേക്ക് ഭാര്യയെ പിടിച്ചിരുത്തുന്നതിനോട് യോജിക്കാനാവില്ലെന്ന് ടി.കെ. ഗോവിന്ദൻ പറഞ്ഞു. ഇക്കാര്യം എം.വി. ഗോവിന്ദനോട് നേരിട്ടു പറഞ്ഞിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി.

രണ്ട് ടേം ആയാല്‍ മത്സരം പാടില്ലെന്നാണ് പാർട്ടി നയം. മൂന്നു ടേം എം.എല്‍.എ ആയിട്ട് നാലാം ടേം എന്റെ ഭാര്യക്ക് കൊടുക്കണം. അതിന്റെ അർത്ഥമെന്താണ്. നാലാമതും താൻ ആയിരിക്കണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പക്ഷേ ഇപ്പോള്‍ സെക്രട്ടറി ആയതിനാല്‍ അത് നടക്കില്ല. എന്നതു കൊണ്ട് ഭാര്യയെ അവിടെ എം.എല്‍.എ ആക്കാൻ ശ്രമം നടക്കുന്നു. അതിനെ എതിർത്തുവെന്നും ടി.കെ. ഗോവിന്ദൻ വാർത്താസമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി,