‘മനസിലായോ, ഇങ്ങനെ തന്നെ വിളിക്കണം’; എം.വി ഗോവിന്ദൻ നയിക്കുന്ന വടക്കൻ മേഖല ജാഥയ്ക്ക് അഭിവാദ്യം അര്‍പ്പിക്കാന്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് പരിശീലനം; ദൃശ്യങ്ങള്‍ വൈറലാകുന്നു

Spread the love

കണ്ണൂര്‍: സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ നയിക്കുന്ന വടക്കൻ മേഖല ജാഥയ്ക്ക് അഭിവാദ്യം അർപ്പിക്കാൻ ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് പരിശീലനം നല്‍കുന്നതിന്റെ ദൃശ്യങ്ങള്‍ വൈറലാകുന്നു.

video
play-sharp-fill

മുഖ്യമന്ത്രി പിണറായി വിജയന്‍റെ നാടായ പിണറായിലായിരുന്നു മുദ്രാവാക്യം വിളിക്കാൻ സിപിഎം പ്രാദേശിക നേതാക്കള്‍ പരിശീലന നല്‍കിയത്. ജാഥാ ലീഡറായ എം.വി ഗോവിന്ദന് അഭിവാദ്യം അർപ്പിച്ച്‌ ഇതര സംസ്ഥാന തൊഴിലാളികള്‍ മുദ്രാവാക്യം വിളിക്കുകയും ചെയ്തു.

ജാഥാ ക്യാപ്റ്റന് അതിഥിതൊഴിലാളികളുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കുന്നതായിരുന്നു പരിപാടി. തൊഴിലാളികള്‍ക്ക് മുദ്രാവാക്യം വിളിക്കുന്നത് എങ്ങനെയാണെന്ന് നേതാക്കള്‍ പഠിപ്പിച്ചുകൊടുക്കുകയും ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഹിന്ദിയില്‍ എഴുതിയ ബാനര്‍ പിടിച്ചായിരുന്നു 50ഓളം വരുന്ന തൊഴിലാളികള്‍ മുദ്രാവാക്യം വിളിച്ചത്.