‘ചരിത്രത്തില്‍ ഇന്നേവരെ ഇങ്ങനെ ഒരു പീഡനകഥ വന്നിട്ടില്ല, ഇനിയും പരാതി വരുമെന്നാണ് കേള്‍ക്കുന്നത്’; ഇന്നല്ലെങ്കില്‍ നാളെ രാജിവയ്‌ക്കേണ്ടി വരും: രാഹുല്‍ മാങ്കൂട്ടത്തിനെതിരായ ആരോപണങ്ങളില്‍ പ്രതികരിച്ച്‌ എം വി ഗോവിന്ദൻ

Spread the love

തിരുവനന്തപുരം: പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിനെതിരായ ആരോപണങ്ങളില്‍ പ്രതികരിച്ച്‌ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ.

രാഹുല്‍ രാജിവയ്ക്കണമെന്ന ആവശ്യത്തിലേക്ക് കേരളം ഒന്നാകെ എത്തിയിരിക്കുകയാണെന്നും പെരുമഴ പോലെയാണ് ആരോപണങ്ങള്‍ വരുന്നതെന്നും എം വി ഗോവിന്ദൻ വ്യക്തമാക്കി.

‘ഇന്നല്ലെങ്കില്‍ നാളെ രാജിവയ്‌ക്കേണ്ടി വരും. രാജിയല്ലാതെ വേറെ വഴിയില്ല. ഷാഫി പറമ്പില്‍, വി ഡി സതീശൻ എന്നിവർക്കും ഇതില്‍ പങ്കുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആരോപണങ്ങള്‍ അല്ല, തെളിവുകള്‍ ആണ് പുറത്തുവന്നത്. പുറത്തുവന്ന തെളിവുകളുടെ അടിസ്ഥാനത്തില്‍ സർക്കാർ ഉചിതമായ നടപടി എടുക്കും. എല്ലാ കാര്യങ്ങളും സതീശനും ഷാഫിക്കും അറിയാം. ചരിത്രത്തില്‍ ഇന്നേവരെ ഇങ്ങനെ ഒരു പീഡനകഥ വന്നിട്ടില്ല. ഇനിയും പരാതി വരുമെന്നാണ് കേള്‍ക്കുന്നത്’- ഗോവിന്ദൻ പറഞ്ഞു.