
സ്വന്തം ലേഖകൻ
ലണ്ടൻ : സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ ലണ്ടനിൽ. സാധാരണയിൽ നിന്ന് വ്യത്യസ്തനായി സ്റ്റൈലിഷ് ലുക്കിലാണ് എം വി ഗോവിന്ദൻ ലണ്ടനിൽ എത്തിയത്.
ഷര്‍ട്ട് ‘ടക്ക് ഇൻ’ ചെയ്ത് വിമാനത്താവളത്തിൽ എത്തിയ ചിത്രം എം. വി. ഗോവിന്ദൻ തന്റെ ഔദ്യോഗിക ഫെയ്സ് ബുക്ക് അക്കൗണ്ടിൽ പങ്കുവച്ചിട്ടുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
യുകെയിലെ ഇടതുപക്ഷ കലാസാംസ്‌കാരിക സംഘടനയായ സമീക്ഷ യു.കെ.യുടെ ആറാം ദേശീയ സമ്മേളനത്തിൽ പങ്കെടുക്കുന്നതിന്റെ ഭാഗമായാണ് അദ്ദേഹം ലണ്ടനിലെത്തിയത്.
സമ്മേളനത്തിൽ പങ്കെടുക്കുന്നതിനായി എം. വി. ഗോവിന്ദനൊപ്പം ഭാര്യ പി. കെ. ശ്യാമള, ചലച്ചിത്ര സംവിധായകൻ ആഷിഖ് അബു എന്നിവരും ലണ്ടനിൽ എത്തി. ലണ്ടൻ ഗ്വാറ്റിക് വിമാനത്താവളത്തിൽ വച്ച് ഇവരെ സമീക്ഷ യുകെ ദേശീയ സെക്രട്ടറി ദിനേശ് വെള്ളാപ്പള്ളി, പ്രസിഡന്റ് ശ്രീകുമാർ ഉള്ളപ്പിള്ളിൽ, ദേശീയ കമ്മിറ്റി അംഗങ്ങൾ എന്നിവർ ചേർന്നാണ് സ്വീകരിച്ചത്.
മേയ് 17 നു യുകെയിലെത്തിയ എം.വി. ഗോവിന്ദൻ 18 ന് വെയിൽസ് സന്ദർശിച്ചു. 19 നു കാൾമാർക്സിന്റെ ഓർമകൾ ഉറങ്ങുന്ന ലണ്ടൻ ഹൈഗേറ്റ് സെമിത്തേരിയിൽ സ്മരണാഞ്ജലി അർപ്പിച്ചു. തുടർന്ന് ഈസ്റ്റ്ഹാം ബ്രാഞ്ചിന്റെ കുടുംബ സംഗമ-സംവാദ സദസ്സിലും പങ്കെടുത്തു. ഇന്നും നാളെയും നടക്കുന്ന ദേശീയ സമ്മേളനത്തിൽ ഉദ്ഘാടകനായും, സാംസ്കാരിക പ്രഭാഷകനായും പങ്കെടുക്കും.
തിങ്കളാഴ്ച രാവിലെ 10 മണിക്ക് വില്യം ഷേക്സ്പിയറിന്റെ നാടായ വാർവിക് ഷെയർ, രണ്ടുമണിക്ക് മാഞ്ചസ്റ്ററിലെ പ്രസിദ്ധമായ ചേതം ലൈബ്രറി എന്നിവ സന്ദർശിക്കും. ആറുമണിക്ക് മാഞ്ചസ്റ്റർ ബ്രാഞ്ചിന്റെ കുടുംബ-സംഗമ സദസിനെ അഭിസംബോധന ചെയ്യുന്ന എം. വി. ഗോവിന്ദൻ ബുധനാഴ്ച വൈകിട്ട് ആറുമണിക്ക് നോർത്താംപ്റ്റണിൽ ആരംഭിക്കുന്ന മലയാളം സകൂളിന്റെ ഉദ്ഘാടനവും നിർവഹിക്കും.