സുധാകരനെതിരെ സംസാരിച്ചത് പത്രവാര്‍ത്തയുടെ അടിസ്ഥാനത്തില്‍; കേസ് കൊടുത്താല്‍ നിയമപരമായി നേരിടും: എം വി ഗോവിന്ദന്‍

Spread the love

സ്വന്തം ലേഖിക

ന്യൂഡൽഹി: മോണ്‍സണ്‍ മാവുങ്കലിനെതിരായ പോക്സോ കേസിലെ ഇരയുടെ രഹസ്യമൊഴിയെന്ന പേരില്‍ കെ പി സി സി അധ്യക്ഷൻ കെ സുധാകരനെതിരെ പറഞ്ഞത് പത്ര വാര്‍ത്തയുടെ അടിസ്ഥാനത്തിലെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ.

ആ പരാമര്‍ശത്തിന്‍റെ പേരില്‍ കെ സുധാകരൻ കേസ് കൊടുത്താല്‍ നിയമപരമായി നേരിടും എന്നും സി പി എം സംസ്ഥാന സെക്രട്ടറി വിശദീകരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തട്ടിപ്പുകാരനായ മോണ്‍സണ്‍ മാവുങ്കലിന് സംരക്ഷണവും പത്രവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ സംസാരിച്ച തനിക്കെതിരെ കേസുമാണ് കോണ്‍ഗ്രസ് നയമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തനിക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണം ഉന്നയിച്ച ദേശാഭിമാനിക്കും എം വി ഗോവിന്ദനുമെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യുമെന്ന് ഇന്ന് രാവിലെ സുധാകരൻ പറഞ്ഞിരുന്നു. ഇത് മാധ്യമ പ്രവര്‍ത്തകര്‍ ചൂണ്ടികാട്ടിയപ്പോഴാണ് സുധാകരൻ കേസ് കൊടുത്താല്‍ നിയമപരമായി നേരിടും എന്ന് സി പി എം സംസ്ഥാന സെക്രട്ടറി വ്യക്തമാക്കിയത്.