play-sharp-fill
“സ്വപ്ന കിലുക്കത്തിലെ രേവതിയെപ്പോലെ, സതീശന്‍ മോഹന്‍ലാലിനെപ്പോലെയും”: വസ്തുതാപരമായ ഒരു ആരോപണം പാേലും ഉയര്‍ത്താന്‍ യുഡിഎഫിന് കഴിയുന്നില്ല;    പരിഹസിച്ച്‌  എം സ്വരാജ്

“സ്വപ്ന കിലുക്കത്തിലെ രേവതിയെപ്പോലെ, സതീശന്‍ മോഹന്‍ലാലിനെപ്പോലെയും”: വസ്തുതാപരമായ ഒരു ആരോപണം പാേലും ഉയര്‍ത്താന്‍ യുഡിഎഫിന് കഴിയുന്നില്ല; പരിഹസിച്ച്‌ എം സ്വരാജ്

സ്വന്തം ലേഖിക

പത്തനംതിട്ട: കോണ്‍ഗ്രസിനെയും പ്രതിപക്ഷ നേതാവിനെയും പരിഹസിച്ച്‌ സി പി എം സംസ്ഥാന സെക്രട്ടേറിയറ്റംഗം എം.സ്വരാജ്.

സ്വരാജിൻ്റെ വാക്കുകൾ…

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

‘കിലുക്കം’ എന്ന സിനിമയിലെ രേവതിയെപ്പോലെ ഓരോ സമയത്തും ഓരോ കാര്യങ്ങളാണ് സ്വപ്ന പറയുന്നതെന്നും ഇതിനെല്ലാം വക്കാലത്ത് പിടിക്കാന്‍ പോവുന്ന മോഹന്‍ലാലിന്റെ കഥാപാത്രത്തിന്റെ അവസ്ഥയാണ് പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെന്നും പത്തനംതിട്ടയില്‍ നടന്ന ഒരു പരിപാടിയില്‍ സ്വരാജ് പറഞ്ഞു.

‘കേരളത്തില്‍ കോണ്‍ഗ്രസുകാര്‍ കാതോര്‍ക്കുന്നത് കള്ളക്കടത്തുകാരിയായ സ്വപ്നയുടെ വാക്കുകള്‍ക്കാണ്. തട്ടിപ്പുകാരിയുടെ വാക്കുകേട്ട് തല്ലുകൊള്ളേണ്ടി വന്ന യൂത്ത് കോണ്‍ഗ്രസുകാരെ കാലം വിലയിരുത്തും. നോക്കി നില്‍ക്കുമ്പോള്‍ മാഞ്ഞുപോകുന്ന പാര്‍ട്ടിയായി കോണ്‍ഗ്രസ് മാറി. കോണ്‍ഗ്രസിനെ ഇന്ന് ഭൂതക്കണ്ണാടി ഉപയോഗിച്ച്‌ നോക്കിയാലേ കാണാന്‍ കഴിയൂ. എല്ലാ മേഖലയിലും വികസനം കൊണ്ടുവന്ന സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള നീക്കമാണ് ഇപ്പോള്‍ നടക്കുന്നത്. വസ്തുതാപരമായ ഒരു ആരോപണം പാേലും ഉയര്‍ത്താന്‍ യു ഡി എഫിന് കഴിയുന്നില്ല.- സ്വരാജ് പറഞ്ഞു.