നില തെറ്റിയ രാഷ്ടീയവുമായാണ് യുഡിഎഫ് മുന്നോട്ട് പോകുന്നത്; ജമാഅത്തെ ഇസ്‌ലാമി അവരുടെ മൂന്നാമത്തെ ഘടകകക്ഷിയാണ്; ലീഗിന്‍റെ രാഷ്ട്രീയ നിലപാടുകള്‍ പോലും നിര്‍ണയിക്കുന്നത് ജമാഅത്തെ ഇസ്‌ലാമിയാണ് : എം സ്വരാജ്

Spread the love

യുഡിഎഫിനും ജമാ അത്തെ ഇസ്‌ലാമിക്കുമെതിരെ വിമർശനവുമായി സിപിഐഎം നേതാവ് എം സ്വാരാജ്. നില തെറ്റിയ രാഷ്ടീയവുമായാണ് യുഡിഎഫ് മുന്നോട്ട് പോകുന്നതെന്നും ജമാ അത്തെ ഇസ്‌ലാമി യുഡിഎഫിന്റെ മൂന്നാമത്തെ ഘടകകക്ഷിയായാണ് ഇപ്പോള്‍ രംഗത്തുള്ളതെന്നും അദ്ദേഹം പറഞ്ഞു.

video
play-sharp-fill

മുസ്‌ലിം ലീഗിന്റെ രാഷ്ട്രീയ നിലപാടുകളെ നിർണയിക്കുന്ന ശക്തിയായി ജമാഅത്തെ ഇസ്‌ലാമി മാറിയെന്നും അദ്ദേഹം പറഞ്ഞു. ജോണ്‍ ബ്രിട്ടാസിനെതിരായ ആരോപണത്തിനു പിന്നില്‍ ജമാഅത്തെ ഇസ്‌ലാമിയാണെന്നും മതേതര നിലപാടുള്ളവരെ ആർഎസ്‌എസ് ചാപ്പ കുത്തുന്നത് ജമാഅത്തെ ഇസ്‌ലാമിയുടെ നീക്കമാണെന്നും അദ്ദേഹം വ്യക്തമാക്കി.

പീഡന പരാതികള്‍ ഉയർന്നു വരുമ്ബോള്‍ അപ്പോള്‍ തന്നെ നടപടിയെടുക്കണമെന്ന നിലപാട് കോണ്‍ഗ്രസിനില്ലെന്ന് സ്വരാജ് പറഞ്ഞു. കേസുകളില്‍ പ്രതികളായ ജനപ്രതിനിധികളും ജയിലില്‍ കിടന്നിട്ടുള്ളവരും ഒരു നടപടിക്കും വിധേയരാകാതെ കോണ്‍ഗ്രസില്‍ തുടരുകയാണ്. രാഹുല്‍ വിഷയത്തില്‍ മാത്രം ഇങ്ങനെയൊരു നടപടി എടുക്കേണ്ടി വന്നത് എന്തുകൊണ്ടെന്ന് കോണ്‍ഗ്രസാണ് പറയേണ്ടതെന്നും സ്വരാജ് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group