അമിതവേഗത്തില്‍ വാഹനമോടിച്ചു; മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ മഹേന്ദ്രസിംഗ് ധോണിയ്‌ക്ക് പിഴശിക്ഷ

Spread the love

റാഞ്ചി: അമിതവേഗത്തില്‍ വാഹനമോടിച്ചതിന് മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ മഹേന്ദ്രസിംഗ് ധോണിയ്‌ക്ക് പിഴശിക്ഷ.

video
play-sharp-fill

ധോണിയുടെ ജന്മനാടായ റാഞ്ചിയിലാണ് സംഭവം. അമിതവേഗത്തിന് 1000 രൂപ പിഴ ശിക്ഷയാണ് ധോണിക്ക് ലഭിച്ചിരിക്കുന്നത്.

സിറ്റിയിലെ ഓട്ടോമേറ്റഡ് ട്രാഫിക് നിരീക്ഷണ സംവിധാനമാണ് വാഹനമോടിച്ച്‌ പോകുമ്പോള്‍ ധോണിക്ക് പിഴ ശിക്ഷ നല്‍കിയത്. മോട്ടോർ വെഹിക്കിള്‍ ആക്‌ട് സെക്ഷൻ 183 പ്രകാരം താരത്തിന് ഇ ചെല്ലാൻ അയച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നേരത്തെ റാഞ്ചിയില്‍ ഹർമൂ റോഡിലെ ധോണിയുടെ വാസയോഗ്യമായ ഭൂമി ദുരുപയോഗം ചെയ്‌തു എന്ന കുറ്റത്തിന് ജാർഖണ്ഡ് സംസ്ഥാന ഹൗസിംഗ് ബോർഡ് താരത്തിന് നോട്ടീസ് അയച്ചിരുന്നു. അത് വാ‌ർത്തയായതിന് പിന്നാലെയാണ് മറ്റൊരു പ്രശ്‌നത്തില്‍ താരത്തിന്റെ പേര് ച‌ർച്ചയാകുന്നത്.

താമസത്തിന് വേണ്ടിയുള്ള ഭൂമിയില്‍ വ്യാപാരസ്ഥാപനം നടത്തിയെന്നാണ് അധികൃതരുടെ നിഗമനം. റിംഗ് റോഡില്‍ ധോണി ഇപ്പോള്‍ താമസിക്കുന്ന വസതിയിലേക്ക് മാറുംമുൻപ് താരം ഇവിടെയാണ് താമസിച്ചിരുന്നത്.