
തിരുവനന്തപുരം: എക്സൈസ് കമ്മീഷണർ ചുമതലയില്‍ നിന്ന് എം ആർ അജിത് കുമാറിനെ മാറ്റി.
സെൻട്രല്‍ ഉത്തരവിൻ്റെ അടിസ്ഥാനത്തിലാണ് ഉത്തരവ്. തുടർന്ന് അഡീഷണല്‍ എക്സൈസ് കമ്മീഷണർക്ക് ഭരണനിർവഹണ ചുമതല നല്കി.
ഐഎഎസ് അസോസിയേഷൻ നല്കിയ ഹർജിയുടെ അടിസ്ഥാനത്തിലാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. ഏതാനും ദിവസങ്ങള്‍ക്ക് മുൻപാണ് ഈ ഉത്തരവ് വന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്നാല്‍, കഴിഞ്ഞ ദിവസം ഈ ഉത്തരവിനെതിരെ അപ്പീല്‍ പോകാൻ സർക്കാർ തീരുമാനിച്ചിരുന്നു. എന്നാല്‍ അന്തിമ തീരുമാനത്തിലെത്തിയിരുന്നില്ല.
ഈ ഉത്തരവ് നടപ്പിലാക്കിയില്ലെങ്കില്‍ കോടതിയലക്ഷ്യമാകുമോയെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ടാണ് എം ആർ അജിത് കുമാറിനെ എക്സൈസ് കമ്മീഷണർ ചുമതലയില്‍ നിന്ന് മാറ്റിയത്. അഡീഷണല്‍ എക്സൈസ് കമ്മീഷണർക്കാണ് പകരം ചുമതല നല്‍കിയിരിക്കുന്നത്.



