video
play-sharp-fill

പിരിച്ചുവിടൽ: എംപാനലുകാരുടെ ഹർജി ഹൈക്കോടതി തള്ളി.

പിരിച്ചുവിടൽ: എംപാനലുകാരുടെ ഹർജി ഹൈക്കോടതി തള്ളി.

Spread the love

സ്വന്തം ലേഖകൻ

കൊച്ചി: കെഎസ്ആർടിസിയിൽ നിന്നും പിരിച്ചുവിട്ട താൽക്കാലിക ജീവനക്കാർക്ക് തിരിച്ചടി. പിരിച്ചുവിടൽ നടപടിക്കെതിരെ ഇവർ നൽകിയ ഹർജി ഹൈക്കോടതി തള്ളി. പത്തു വർഷത്തിൽ കൂടുതൽ സർവീസ് ഉള്ളവരോട് കെഎസ്ആർടിസി പ്രതികാര ബുദ്ധിയാണ് കാണിച്ചതെന്നും മിനിമം വേതനം പോലും അനുവദിച്ചിരുന്നില്ല എന്നും എംപാനൽ ജീവനക്കാർ ഹർജിയിൽ ചൂണ്ടിക്കാണിച്ചിരുന്നു.

നേരത്തെ കേസ് പരിഗണിച്ച കോടതി പത്തു വർഷത്തിൽ കുറവ് സർവീസ് ഉള്ള മുഴുവൻ എംപാനൽ ജീവനക്കാരെ പിരിച്ചുവിടാൻ നിർദ്ദേശം നൽകിയിരുന്നു. ഇങ്ങനെ വരുന്ന ഒഴിവുകളിലേക്ക് പിഎസ്സി ലിസ്റ്റിൽ നിന്ന് നിയമനം നടത്താനും കെഎസ്ആർടിസിയോട് ഹൈക്കോടതി ഇടക്കാല ഉത്തരവിലൂടെ ആവശ്യപ്പെട്ടിരുന്നു. ഉത്തരവിന് അടിസ്ഥാനത്തിൽ 1421 പേർ ജോലിയിൽ പ്രവേശിപ്പിച്ചു. ഇതിനിടെ കേസിൽ കക്ഷിചേരാൻ എംപാനൽ ജീവനക്കാരെയും ഹൈക്കോടതി അനുവദിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

480 രൂപ ദിവസവേതനാടിസ്ഥാനത്തിൽ എംപാനലുകാരെ കൊണ്ട് ജോലി ചെയ്യിപ്പിക്കുന്നത് നിർബന്ധിത തൊഴിലെടിപ്പിക്കൽ ആണെന്ന് ഹൈക്കോടതിയും ചൂണ്ടിക്കാട്ടിയിരുന്നു.