ഇടതുപക്ഷം വിട്ട് ഞാൻ എങ്ങും പോകില്ല; ആരും അങ്ങനെ മോഹിക്കേണ്ട; വ്യക്തമാക്കി എം മുകുന്ദൻ

Spread the love

തിരുവനന്തപുരം: ഇടതുപക്ഷം വിട്ട് ഞാൻ എങ്ങും പോകില്ലെന്നും ആരും അങ്ങനെ മോഹിക്കേണ്ടെന്നും എഴുത്തുകാരൻ എം മുകുന്ദൻ. ഞാൻ ഇടതുപക്ഷത്തെ ഭയപ്പെടുന്നു എന്ന് പറഞ്ഞാല്‍ അതിന്റെ അർത്ഥം ഞാൻ എന്നെ തന്നെ ഭയപ്പെടുന്നു എന്നാണ്. കാരണം ഓർമ്മ വെച്ച നാള്‍ തുടങ്ങി ഞാനൊരു ഇടതുപക്ഷക്കാരനാണ്. ചിലപ്പോള്‍ ചില വിയോജിപ്പുകള്‍ പ്രകടിപ്പിക്കും. അത് ആത്മ പരിശോധനയാണെന്നും അദ്ദേഹം പറഞ്ഞു.

video
play-sharp-fill

കഴിഞ്ഞ ദിവസം ഓണ്‍ലൈൻ മാധ്യമത്തിന് മുകുന്ദൻ നല്‍കിയ അഭിമുഖത്തില്‍ ഇടതുപക്ഷത്തെ ഭയപ്പെടുന്നുവെന്ന പരാമർശം വൻ ചർച്ചയായിരുന്നു.

തുടർന്നാണ് അദ്ദേഹം വിശദീകരണവുമായി രംഗത്തെത്തിയത്. “ഇടതുപക്ഷം വിട്ട് ഞാൻ എങ്ങും പോകില്ല. ആരും അങ്ങനെ മോഹിക്കേണ്ടെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചാണ് പ്രതികരണം അറിയിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group