video
play-sharp-fill
‘അവസാനത്തയാള്‍ പോകുമ്പോള്‍ ഓഫിസിന്റെ ഫാനും ലൈറ്റും ഓഫാക്കാന്‍ മറക്കരുത്; നിങ്ങളുടെ നട്ടെല്ലിന് വിലയില്ലെങ്കിലും വൈദ്യുതി അമൂല്യമാണ്’..! പരിഹസിച്ച് എം.എം.മണി

‘അവസാനത്തയാള്‍ പോകുമ്പോള്‍ ഓഫിസിന്റെ ഫാനും ലൈറ്റും ഓഫാക്കാന്‍ മറക്കരുത്; നിങ്ങളുടെ നട്ടെല്ലിന് വിലയില്ലെങ്കിലും വൈദ്യുതി അമൂല്യമാണ്’..! പരിഹസിച്ച് എം.എം.മണി

സ്വന്തം ലേഖകൻ

തിരുവനന്തപുരം : അനില്‍ ആന്റണി ബിജെപിയിലേക്ക് ചേക്കേറിയതിന് പിന്നാലെ കോണ്‍ഗ്രസിനെ പരിഹസിച്ച് മുന്‍ വൈദ്യുതി മന്ത്രിയും സിപിഎം എംഎല്‍എയുമായ എം.എം.മണി രംഗത്തെത്തി. നിങ്ങളുടെ നട്ടെല്ലിന് വിലയില്ലെങ്കിലും വൈദ്യുതി അമൂല്യമാണെന്നും അവസാനത്തെയാള്‍ പോകുമ്പോള്‍ ഓഫിസിന്റെ ഫാനും ലൈറ്റും ഓഫാക്കാന്‍ മറക്കരുതെന്നുമാണ് കോണ്‍ഗ്രസുകാരോട് മണിയുടെ പരിഹാസം.

എം എം മണി ഫേസ്ബുക്കില്‍ കുറിച്ചതിങ്ങനെ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

‘വീണ്ടും ഒരു ഓര്‍മ്മപ്പെടുത്തല്‍… അവസാനത്തയാള്‍ പോകുമ്പോള്‍ ഓഫിസിന്റെ ഫാനും ലൈറ്റും ഓഫാക്കാന്‍ മറക്കരുത്. നിങ്ങളുടെ നട്ടെല്ലിന് വിലയില്ലെങ്കിലും വൈദ്യുതി അമൂല്യമാണ്. പാഴാക്കരുത്’.

അതേസമയം ബിജെപിയുടെ കെണിയില്‍ വീഴുകയായിരുന്നു അനില്‍ ആന്റണിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ പറഞ്ഞു. അനില്‍ ബിജെപിയിലേക്ക് പോയത് കൊണ്ടത് കോണ്‍ഗ്രസിന് ഒന്നും സംഭവിക്കില്ല. അപകടം അനിലിന് പിന്നാലെ ബോധ്യപ്പെടും, ദുഃഖിക്കേണ്ടി വരും. എ.കെ.ആന്റണിയെന്ന പിതാവിനോട് മകനെന്ന നിലയില്‍ അനില്‍ നിന്ദ കാണിച്ചെന്നും സതീശന്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു.

ഒരു വിക്കറ്റ് കൂടി വീണെന്നായിരുന്നു വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടിയുടെ പ്രതികരണം.