പെരിയ വെട്ടിക്കൊലയുടെ പേരില്‍ ആരും സി.പി.എമ്മിനെ ഒലത്താന്‍ നോക്കേണ്ട: മന്ത്രി എം. എം മണി
സ്വന്തംലേഖകൻ
കോട്ടയം : കാസര്‍ഗോഡ് പെരിയയില്‍ രണ്ടു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട് പാര്‍ട്ടി ശക്തമായ നിലപാട് സ്വീകരിച്ചിട്ടുണ്ടെന്നും ഇതിന്റെ പേരില്‍ ആരും ഞങ്ങളെ ഉലത്താന്‍ നോക്കേണ്ടന്നും വൈദ്യുതി മന്ത്രി എം.എം മണി. കൊലപാതകത്തില്‍ ബന്ധമുള്ള പാര്‍ട്ടിക്കാരെ പുറത്താക്കി. കേസന്വേഷണവും അറസ്റ്റും തുടരുകയാണെന്ന് കുമളിയില്‍ മാധ്യമപ്രവര്‍ത്തകരോട് അദ്ദേഹം പറഞ്ഞു.കൊലപാതകത്തിന്റെ പേരില്‍ മുതലെടുപ്പ് നടത്താനാണ് മുല്ലപ്പള്ളിയും കൂട്ടരും ശ്രമിക്കുന്നത്. നിയമം നിയമത്തിന്റെ വഴിയും അന്വേഷണം അതിന്റെ വഴിയെയും നടക്കുമെന്നും മണി വ്യക്തമാക്കി. റവന്യു മന്ത്രി സന്ദര്‍ശിച്ചത് ശ്രദ്ധയില്‍ പെടുത്തിയപ്പോള്‍ അത് അയാളോട് ചോദിക്കാനായിരുന്നു പ്രതികരണം.
Third Eye News Live
0