video
play-sharp-fill
‘വിശ്വസ്തനാമൊരു വൈദ്യൂതി മന്ത്രിയെ സത്യത്തിൽ നമ്മൾ തിരിച്ചറിഞ്ഞല്ലോ’ ; എം എം മണിയെ പുകഴ്ത്തി കുടുബശ്രീ പ്രവർത്തകരുടെ പാരഡി പാട്ട്

‘വിശ്വസ്തനാമൊരു വൈദ്യൂതി മന്ത്രിയെ സത്യത്തിൽ നമ്മൾ തിരിച്ചറിഞ്ഞല്ലോ’ ; എം എം മണിയെ പുകഴ്ത്തി കുടുബശ്രീ പ്രവർത്തകരുടെ പാരഡി പാട്ട്

 

സ്വന്തം ലേഖകൻ

കട്ടപ്പന: ‘വിശ്വസ്തനാമൊരു വൈദ്യുതിമന്ത്രിയെ സത്യത്തിൽ നമ്മൾ തിരിച്ചറിഞ്ഞല്ലോ…’ എംഎം മണിയെ പുകഴ്ത്തി പാരഡി ഗാനം ആലപിച്ച കുടുംബശ്രീ പ്രവർത്തകർ. ഇടുക്കി വണ്ടന്മേട് 33 കെവി സബസ്റ്റേഷൻ ഉദ്ഘാടന സമ്മേളനത്തിലാണ് മന്ത്രിയെ പുകഴ്ത്തിക്കൊണ്ട് കുടുംബശ്രീ പ്രവർത്തകർ പാരഡി ഗാനം ആലപിച്ചത്.

കഥപറയുമ്പോൾ എന്ന സിനിമയിലെ വ്യത്യസ്ഥനാമൊരു ബാർബറാം ബാലനെ… എന്ന ഗാനത്തിനാണ് കുടുംബശ്രീ പ്രവർത്തകർ പാരഡി ഗാനം ചിട്ടപ്പെടുത്തിയത്. പാട്ട് മന്ത്രിയെയും ഹരം കൊള്ളിച്ചു. അതിനിടെ സംഘത്തിലെ പ്രധാനഗായിക പാരഡി മറന്ന് യഥാർത്ഥ ഗാനം ആലപിച്ചതോടെ സദസ്സിനെ പൊട്ടിച്ചിരിപ്പിച്ച സംഭവവും അരങ്ങേറി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രധാനഗായികയുടെ പാട്ട് കേട്ട് വേദിയിലും സദസ്സിലുമുള്ളവർ അമ്പരന്നു. കൂടെയുള്ള പാട്ടുകാരികൾ കൈകൊണ്ട് തട്ടി, പാട്ടുമാറിയത് ശ്രദ്ധയിൽപ്പെടുത്താൻ ശ്രമിച്ചെങ്കിലും, അതൊന്നും ശ്രദ്ധിക്കാതെ പ്രധാനഗായിക പരിസരം മറന്ന് പാട്ടിൽ മുഴുകി. ഇതോടെ മറ്റ് ഗായികമാർ വേദിയിൽ നിന്നും മുങ്ങി.

പാട്ട് കഴിയാറായപ്പോഴാണ് വരികൾ തെറ്റിയ വിവരം പ്രധാന ഗായിക മനസ്സിലാക്കിയത്. തുടർന്ന് പാട്ടിന്റെ ഒരു വരി തെറ്റിപ്പോയതിൽ ക്ഷമാപണം നടത്തുകയും ചെയ്തു. നിറഞ്ഞ കൈയ്യടിയാണ് സദസ്സ് ഒന്നടങ്കം കുടുംബശ്രീ പ്രവർത്തകർക്ക് നൽകിയത്. മന്ത്രി എംഎം മണി ഇവരെ അഭിനന്ദിക്കുകയും ചെയ്തു.

Tags :