ഈ മൃഗങ്ങളെയൊക്കെ കൊല്ലാന്‍ പറ്റോ….? ഇനിയിപ്പോ പറമ്പിക്കുളത്തുള്ളവര്‍ അനുഭവിക്കട്ടെ; അരിക്കൊമ്പന്‍ വിഷയത്തില്‍ വിചിത്ര പ്രതികരണവുമായി എം എം മണി
സ്വന്തം ലേഖിക
ഇടുക്കി: അരിക്കൊമ്പനെ മയക്കുവെടിവച്ച് പിടികൂടിയശേഷം പറമ്പിക്കുളം വനമേഖലയിലേക്ക് മാറ്റണമെന്നുള്ള ഹൈക്കോടതി നിര്‍ദേശത്തെ സ്വാഗതം ചെയ്യുന്നുവെന്ന് മുന്‍ മന്ത്രി എം എം മണി.
ജനങ്ങളുടെ പ്രതിഷേധത്തിന് ഫലം കണ്ടുവെന്ന് പറഞ്ഞ മണി, ‘ഇനിയിപ്പോ പറമ്പിക്കുളത്തുള്ളവര്‍ അനുഭവിക്കട്ടെ എന്ന വിചിത്ര പ്രതികരണവും നടത്തി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
എം.എം മണിയുടെ വാക്കുകള്‍-
കോടതി ഉത്തരവിനെ സ്വാഗതം ചെയ്യുന്നു. ശല്യക്കാരനായ ആന അരിക്കൊമ്പനെ പിടിച്ച് പറമ്പിക്കുളത്തേക്ക് മാറ്റാന്‍ നിശ്ചയിച്ചു. അതിനെ മാനിക്കുകയും സ്വാഗതം ചെയ്യുകയുമാണ്. ഇതിന്റെ പേരില്‍ പ്രകടനവും ആഹ്ളാദവും നടത്താന്‍ പാടില്ലെന്ന് കോടതി പറയുന്നത് ശരിയല്ല.
അതിവിടത്തെ ജനങ്ങളുടെ മൗലികാവകാശങ്ങളുടെ മേലുള്ള കൈയേറ്റമാണ്. അതൊന്നും അംഗീകരിക്കാന്‍ കഴിയില്ല. ഇനിയിപ്പോ പറമ്പിക്കുളത്തും ചുറ്റപാടുമുള്ളവര്‍ അനുഭവിക്കട്ടെ. ഇതൊന്നുമല്ലാതെ വേറെ പേംവഴിയില്ല. ഈ മൃഗങ്ങളെയൊക്കെ കൊല്ലാന്‍ പറ്റോ? ഇവിടുന്ന് ശല്യമൊഴിവാക്കി അങ്ങോട്ട് മാറ്റുന്നു. വനമാണവിടെ, നിബിഡവനം. നല്ല കാര്യം. ജനങ്ങളുടെ പ്രതിഷേധത്തിന് ഫലം കണ്ടു.
അഞ്ചംഗ വിദഗ്ദ സമിതിയുടെ അഭിപ്രായം അംഗീകരിച്ചാണ് കോടതി നിര്‍ദേശം. മദപ്പാടുള്ള അരിക്കൊമ്പനെ വനത്തിലേയ്ക്ക് കൊണ്ടുപോകുമ്പോള്‍ ആവശ്യമായ എല്ലാ സുരക്ഷാ മുന്‍കരുതലുകളും സര്‍ക്കാര്‍ സ്വീകരിക്കണം. അരിക്കൊമ്പനെ പിടികൂടിയതിനുശേഷം പടക്കം പൊട്ടിച്ചും സെല്‍ഫിയെടുത്തുമുള്ള ആഘോഷം വേണ്ടെന്നും കോടതി വ്യക്തമാക്കി.
പ്രശ്‌നത്തിന് ശാശ്വത പരിഹാരമാണ് വേണ്ടത്. ജില്ലാ അടിസ്ഥാനത്തില്‍ ആര്‍ ഡി ഒ, ഡി എഫ് ഒ, എസ് പി, പഞ്ചായത്ത് പ്രസിഡന്റുമാര്‍ തുടങ്ങിയവര്‍ ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കണം. പഞ്ചായത്ത് തലത്തില്‍ ജാഗ്രത സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കണമെന്നും കോടതി നിര്‍ദേശിച്ചു.