പറയുന്നതെല്ലാം ശുദ്ധ വിവരക്കേട്, സ്വന്തം വ്യക്തിജീവിതത്തെക്കുറിച്ച്‌ സ്വയം പരിശോധിക്കണം; മുന്‍ എംഎല്‍എ എസ് രാജേന്ദ്രനെതിരെ പ്രതികരിച്ച് എം എം മണി

Spread the love

സ്വന്തം ലേഖിക

ഇടുക്കി: ദേവിക്കുളം മുന്‍ എംഎല്‍എ എസ് രാജേന്ദ്രന്റെ പരാമര്‍ശത്തിനെതിരെ പ്രതികരിച്ച്‌ ഉടുമ്പന്‍ചോല എംഎല്‍എ എം എം മണി.

ജാതി നോക്കിയല്ല എസ് രാജേന്ദ്രനെ എംഎല്‍എ ആക്കിയതും പാര്‍ട്ടിയുടെ ജില്ലാ അധ്യക്ഷനാക്കിയതെന്നും കൃത്യമായ കാരണങ്ങളുണ്ടായതിനാലാണ് അദ്ദേഹത്തിനെതിരെ അന്വേഷണ കമ്മീഷനെ വെച്ചതെന്നും എം എം മണി പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

‘രാജേന്ദ്രനെ മുൻപ് ജില്ലാ പഞ്ചായത്ത് അധ്യക്ഷനാക്കിയതും 15 വര്‍ഷം എംഎല്‍എ ആക്കിയതും ബ്രാഹ്മണാനാണെന്ന് നോക്കിയല്ല. അദ്ദേഹം പളളനാണെന്ന് ഞങ്ങള്‍ക്ക് അറിയാമായിരുന്നു.

ജാതിയുടെ ആളായി പാര്‍ട്ടി അദ്ദേഹത്തെ കണ്ടിട്ടില്ല. രാജേന്ദ്രന്‍ എവിടെയാണെന്ന് പാര്‍ട്ടിക്കറിയില്ല. അദ്ദേഹം പറയുന്നതെല്ലാം ശുദ്ധ വിവരക്കേടാണ്.

സ്വന്തം വ്യക്തി ജീവിതത്തെക്കുറിച്ച്‌ രാജേന്ദ്രന്‍ പരിശോധിക്കണം. പാര്‍ട്ടിക്കെതിരെയുളള അദ്ദേഹത്തിന്റെ പ്രതികരണം അദ്ദേഹം ഇപ്പോള്‍ പാര്‍ട്ടിയില്‍ ഇല്ലെന്നതിനുളള തെളിവാണ്’- മണി പറഞ്ഞു.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് സമയത്ത് ദേവികുളത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്താന്‍ രാജേന്ദ്രന്‍ ശ്രമിച്ചുവെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് പാര്‍ട്ടി അന്വേഷണ സമിതിയെ നിയോഗിച്ചിരുന്നു.

ഇതിൽ പാര്‍ട്ടി അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനിരിക്കെയാണ് എം എം മണിയുടെ പ്രതികരണം.