play-sharp-fill
ഇതെല്ലാം ചെയ്തിരിക്കുന്നത് ഒരു ഐഎഎസ് ഉദ്യോഗസ്ഥനാണെന്ന് അറിയുമ്പോൾ ലജ്ജിക്കുന്നു; ശ്രീറാം വെങ്കിട്ടരാമനെതിരെ രൂക്ഷ വിമർശനവുമായി എം എം മണി

ഇതെല്ലാം ചെയ്തിരിക്കുന്നത് ഒരു ഐഎഎസ് ഉദ്യോഗസ്ഥനാണെന്ന് അറിയുമ്പോൾ ലജ്ജിക്കുന്നു; ശ്രീറാം വെങ്കിട്ടരാമനെതിരെ രൂക്ഷ വിമർശനവുമായി എം എം മണി

സ്വന്തം ലേഖകൻ

തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ കെഎം ബഷീറിന്റെ മരണത്തിലേക്ക് നയിച്ച വാഹനാപകടത്തിന് പിന്നാലെ മദ്യപിച്ച് വാഹനമോടിക്കരുതെന്ന ഫേസ്ബുക്ക് പോസ്റ്റുമായി മന്ത്രി എംഎം മണി. സർവ്വേ വകുപ്പ് ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമൻ മദ്യപിച്ച്, അതിവേഗത്തിൽ വാഹനമോടിച്ചതാണ് അപകടത്തിലേക്ക് നയിച്ചതെന്ന സാക്ഷിമൊഴിയുടെ പശ്ചാത്തലത്തിലാണ് മദ്യപിച്ച് വാഹനമോടിക്കുന്നത് കുറ്റകരമാണെന്ന് മന്ത്രി എംഎം മണി ഫേസ്ബുക്കിൽ കുറിച്ചത്. മദ്യപിച്ച് വാഹനമോടിക്കരുതെന്ന അർത്ഥത്തിലുള്ള ചിത്രം അടക്കമാണ് മന്ത്രി എംഎം മണിയുടെ ഫേസ്ബുക്ക് പോസ്റ്റ്. പിന്നാലെ കെഎംബിക്ക് അനുശോചനം അറിയിച്ചുള്ള കുറിപ്പും മന്ത്രി പോസ്റ്റ് ചെയ്തിട്ടുണ്ട്.

നേരത്തെ മൂന്നാർ ഭൂമി കൈയേറ്റസമയത്ത് ദേവികുളം സബ് കളക്ടറായിരുന്ന ശ്രീറാം വെങ്കട്ടരാമനെതിരെ മന്ത്രി മണി രംഗത്തെത്തിയിരുന്നു. സബ് കളക്ടറുടെ നേതൃത്വത്തിൽ മദ്യപാനമാണ് നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മന്ത്രി എംഎം മണിയുടെ ഫേസ്ബുക്ക് പോസ്റ്റ്

അർദ്ധരാത്രി അമിതവേഗതയിൽ നിയമങ്ങളെല്ലാം തെറ്റിച്ച് നിയന്ത്രണമില്ലാതെ പാഞ്ഞുവന്ന കാറിടിച്ചാണ് മിടുക്കനും ചെറുപ്പക്കാരനുമായ സിറാജ് പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫ് കെ. മുഹമ്മദ് ബഷീറിന് ദാരുണാന്ത്യം സംഭവിച്ചത്. അപകടത്തിന് ശേഷം അതിന്റെ ഉത്തരവാദിത്തം അദ്ദേഹത്തിനൊപ്പം സഞ്ചരിച്ചിരുന്ന സുഹൃത്തായ ഒരു മഹതിയുടെ പേരിൽ ചാർത്താനും അദ്ദേഹം ശ്രമം നടത്തിയതായാണ് വാർത്തകളിൽ കണ്ടത്. ഇതെല്ലാം ചെയ്തിരിക്കുന്നത് ഒരു ഐ.എ.എസ്. ഉദ്യോഗസ്ഥനാണെന്നു കൂടി അറിയുമ്‌ബോൾ ലജ്ജിക്കുന്നു. വാഹനമോടിക്കുമ്‌ബോൾ അദ്ദേഹം വരുത്തിയ നിയമ ലംഘനങ്ങളെല്ലാം അന്വേഷിച്ച് കൃത്യമായി നിയമത്തിനു മുന്നിൽ കൊണ്ടുവരുക തന്നെ ചെയ്യും. അതിൽ ഐ.എ.എസ്. ഉദ്യോഗസ്ഥനെന്ന ഒരു പരിഗണനയും ലഭിക്കില്ല. അങ്ങനെ തന്നെയാണ് സർക്കാർ സമീപനം.