എം എം മണിയുടെ കാറിടിച്ച്‌ വഴിയാത്രക്കാരന് ഗുരുതര പരിക്ക്; അപകടം കഴക്കൂട്ടം ദേശീയ പാതയില്‍; റോഡിൽ ചോരവാർന്ന് കിടന്നയാളെ ആശുപത്രിയിലെത്തിച്ചത് ഏറെ നേരം കഴിഞ്ഞ്

Spread the love

സ്വന്തം ലേഖിക

തിരുവനന്തപുരം: മുൻ മന്ത്രി എം എം മണിയുടെ കാറിടിച്ച്‌ വഴിയാത്രക്കാരന് ഗുരുതരമായി പരിക്കേറ്റു.

കഴക്കൂട്ടം ദേശീയ പാതയില്‍ വച്ചായിരുന്നു അപകടം. റോഡ് മുറിച്ചു കടക്കുന്നതിനിടയില്‍ വാഹനം ഇടിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴക്കൂട്ടം സ്വദേശി രതീഷ് (38) നാണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ് ഏറെ നേരം റോഡില്‍ കിടന്നയാളെ പിന്നീട് ആംബുലൻസ് എത്തിയാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്.

അപകടത്തില്‍പ്പെട്ട മണിയുടെ കാര്‍ കഴക്കൂട്ടം പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലും എം എം മണിയുടെ വാഹനം അപകടത്തില്‍പ്പെട്ടിരുന്നു.

കാറിന്‍റെ പിൻചക്രം ഊരിത്തെറിച്ചാണ് അപകടമുണ്ടായത്. ഇടുക്കി കമ്പംമെട്ടിലാണ് അപകടം നടന്നത്. കമ്പംമെട്ടിലെ പൊതു പരിപാടിയില്‍ പങ്കെടുക്കാൻ എം എം മണി നെടുങ്കണ്ടത്തു നിന്ന് വരുമ്പോഴാണ് അപകടമുണ്ടായത്. അന്നത്തെ അപകടത്തില്‍ ആര്‍ക്കും പരുക്കേറ്റിരുന്നില്ല.