
പാഠം ഒന്ന്, പശു പാൽ തരും, ചാണകവും മൂത്രവും തരും, പക്ഷേ വോട്ട് തരില്ല’ : എം എം മണി
സ്വന്തം ലേഖകൻ
ഇടുക്കി: ലോക്സഭ തെരഞ്ഞെടുപ്പിൽ അഞ്ച് സംസ്ഥാനത്തും ബിജെപി ദയനീയമായി തോൽവി ഏറ്റ് വാങ്ങിയതോടെ പാഠം ഉപദേശിച്ച് മന്ത്രി എം എം മണി രംഗത്ത്. പശു പാലും ചാണകവും മൂത്രവും തരുമെന്നും പക്ഷേ, വോട്ട് നൽകില്ലെന്ന പാഠമാണ് മന്ത്രി മണി ഉപദേശിക്കുന്നത്. ബിജെപിക്ക് ഏറ്റ ശക്തമായ തിരിച്ചടി വരാൻ പോകുന്ന പാർലമെന്റ് തെരഞ്ഞെടുപ്പിന്റെ സൂചനയായി കാണണമെന്നും മണി ഫേസ്ബുക്കിൽ കുറിച്ചു. കോൺഗ്രസിന് ഈ തെരഞ്ഞെടുപ്പിൽ മെച്ചപ്പെട്ട നേട്ടമാണ് ഉണ്ടായിരിക്കുന്നത്. എന്നാൽ, കഴിഞ്ഞ കാലഘട്ടത്തിന്റെ ചരിത്രം ഓർമ്മിക്കുന്നത് നല്ലതാണെന്ന് കോൺഗ്രസിനോടും മന്ത്രി പറഞ്ഞു.
എംഎം മണിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം;
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാഠം ഒന്ന്:
പശു പാൽ തരും,ചാണകവും മൂത്രവും തരും
പക്ഷേ, വോട്ട് തരില്ല !
മദ്ധ്യപ്രദേശ്, രാജസ്ഥാൻ തുടങ്ങി അഞ്ചു സംസ്ഥാനങ്ങളിൽ നടന്ന തെരഞ്ഞെടുപ്പുകളിൽ ബി.ജെ.പിക്കേറ്റ ശക്തമായ തിരിച്ചടി വരാൻ പോകുന്ന പാർലമെന്റ് തെരഞ്ഞെടുപ്പിന്റെ സൂചനയായി കാണണം. ഇതിനെ ഏതൊരു പുരോഗമനവാദിക്കും സ്വാഗതം ചെയ്യാവുന്നതാണ്. കോൺഗ്രസിന് ഈ തെരഞ്ഞെടുപ്പിൽ മെച്ചപ്പെട്ട നേട്ടമാണ് ഉണ്ടായിരിക്കുന്നത്. എന്നാൽ, കഴിഞ്ഞ കാലഘട്ടത്തിന്റെ ചരിത്രം ഓർമ്മിക്കുന്നത് നല്ലതാണ്. കോൺഗ്രസിന് എത്രയോ വലിയ ശക്തി ഉണ്ടായിരുന്നു കഴിഞ്ഞകാലത്ത് . അതെല്ലാം നഷ്ടപ്പെടാനിടയായത് എന്തുകൊണ്ടാണെന്ന് കോൺഗ്രസ്സിനകത്ത് ഗൗരവമായി ചിന്തിക്കുന്നത് നന്നായിരിക്കും.