
കോട്ടയം: മുൻ കേന്ദ്രമന്ത്രി, മേഘാലയ ഗവർണർ, രാജ്യസഭാ ഉപാധ്യക്ഷൻ തുടങ്ങിയ നിലകളിൽ സേവനമനുഷ്ഠിച്ച എം.എം. ജേക്കബിന്റെ ചരമവാർഷികത്തോടനുബന്ധിച്ച് അനുസ്മരണ സമ്മേളനം ഇന്ന് വൈകിട്ട് 5 മണിക്ക് രാമപുരം റോസറി ഓഡിറ്റോറിയത്തിൽ നടത്തും.
യു.ഡി.എഫ് കണ്‍വീനർ അടൂർ പ്രകാശ് എം.പി ഉദ്ഘാടനം ചെയ്യും. മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് സണ്ണി കാര്യപ്പുറം അദ്ധ്യക്ഷത വഹിക്കും. ജോസഫ് വാഴക്കൻ എക്സ് എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തും. ഡി.സി.സി വൈസ് പ്രസിഡന്റ് അഡ്വ.ബിജു പുന്നത്താനം, ഡി.സി.സി. ജനറല്‍ സെക്രട്ടറി രാമപുരം സി.റ്റി രാജൻ, ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് മോളി പീറ്റർ എന്നിവർ പ്രസംഗിക്കും