video
play-sharp-fill

അഴിമതിയില്‍ അന്വേഷണമില്ലെങ്കില്‍ പിടിച്ചു നിര്‍ത്തി കണക്കു പറയിക്കാന്‍ അറിയാം; മോദിക്കും പിണറായിക്കും ഒരേ മൗനം: എം എം ഹസന്‍

അഴിമതിയില്‍ അന്വേഷണമില്ലെങ്കില്‍ പിടിച്ചു നിര്‍ത്തി കണക്കു പറയിക്കാന്‍ അറിയാം; മോദിക്കും പിണറായിക്കും ഒരേ മൗനം: എം എം ഹസന്‍

Spread the love

സ്വന്തം ലേഖിക

കോഴിക്കോട്: ഐ ഐ ക്യാമറ, കെ ഫോണ്‍ അഴിമതി ആരോപണങ്ങളില്‍ മുഖ്യമന്ത്രിയുടെ മൗനം ചോദ്യം ചെയ്ത് യു ഡി എഫ് കണ്‍വീനര്‍ എം എം ഹസൻ രംഗത്ത്.

കെ ഫോണ്‍, എ ഐ ക്യാമറ തുടങ്ങിയ പദ്ധതികളിലെല്ലാം അഴിമതി നടന്നെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് ആണ് ഇതിന്‍റെയെല്ലാം പ്രഭവ കേന്ദ്രമെന്നും ഹസൻ അഭിപ്രായപ്പെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിനെല്ലാം ചുക്കാൻ പിടിച്ചത് ശിവശങ്കറാണെന്നും മുഖ്യമന്ത്രി മടിയില്‍ കനമുള്ളത് കൊണ്ട് അന്വേഷണത്തെ ഭയപ്പെടുന്നുവെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ അഴിമതി രാജ് ആണെന്നും പിണറായി നയിക്കുന്ന അഴിമതി സര്‍ക്കാര്‍ ആണ് ഇവിടെയുള്ളതെന്നും ഹസൻ കൂട്ടിച്ചേര്‍ത്തു.

മോദിയുടെ അതേ മൗനമാണ് പിണറായിക്കെന്നും പറഞ്ഞ യു ഡി എഫ് കണ്‍വീനര്‍, പിണറായി മൗനത്തിന്‍റെ വാല്മീകത്തില്‍ നിന്നും പുറത്തു വരണമെന്നും ആവശ്യപ്പെട്ടു. സര്‍ക്കാര്‍ അന്വേഷണം നടത്താതെ മുന്നോട്ട് പോകാനാണ് ശ്രമം എങ്കില്‍ പിടിച്ചു നിര്‍ത്തി കണക്കു പറയിക്കാൻ അറിയാമെന്നും യു ഡി എഫ് കണ്‍വീനര്‍ കൂട്ടിച്ചേര്‍ത്തു.