video
play-sharp-fill

കടൽ മണൽ ഖനനത്തിനെതിരെ ആഴക്കടലിൽ സമരസംഗമത്തിനിടെ ഡിസിസി പ്രസിഡന്‍റ്  ബി ബാബു പ്രസാദും എം ലിജുവും കടലിൽ വീണു; ഹാർബറിൽ നിന്ന് ബോട്ടിൽ മാറി കയറവെയാണ് അപകടം

കടൽ മണൽ ഖനനത്തിനെതിരെ ആഴക്കടലിൽ സമരസംഗമത്തിനിടെ ഡിസിസി പ്രസിഡന്‍റ് ബി ബാബു പ്രസാദും എം ലിജുവും കടലിൽ വീണു; ഹാർബറിൽ നിന്ന് ബോട്ടിൽ മാറി കയറവെയാണ് അപകടം

Spread the love

ആലപ്പുഴ: ആഴക്കടലിൽ സമരസംഗമത്തിനിടെ ഡിസിസി പ്രസിഡന്‍റ് ബി ബാബു പ്രസാദും എം ലിജുവും കടലിൽ വീണു.

കടൽ മണൽ ഖനനത്തിനെതിരെ അഖിലേന്ത്യാ മത്സ്യത്തൊഴിലാളി കോൺഗ്രസിന്‍റെ നേതൃത്വത്തിലായിരുന്നു സമരം. തോട്ടപ്പള്ളി ഹാർബറിൽ നിന്ന് ബോട്ടിൽ മാറി കയറവെയാണ് കടലിൽ വീണത്.

ബോട്ടിൽ കയറാനായി ചെറു വള്ളത്തിൽ കയറുമ്പോൾ ആണ് സംഭവം. ഇരുവരും കടലിൽ വീണ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മത്സ്യത്തൊഴിലാളികളും പൊലീസും ചേർന്നാണ് ഇരുവരെയും രക്ഷിച്ചത്. ഇരുവരും ലൈഫ് ജാക്കറ്റ് ധരിച്ചിരുന്നു. തുടർന്ന് വേഷം മാറി സമരത്തിൽ പങ്കെടുത്താണ് മടങ്ങിയത്.