play-sharp-fill
‘കൊന്ന മുറിച്ചാൽ വിഷു മുടങ്ങില്ല’; തരൂർ വിഷയത്തിൽ ഡി.സി.സി പ്രസിഡന്റിനെ തള്ളി എം.കെ രാഘവൻ.കോഴിക്കോട്ടെ ശശി തരൂരിന്റെ പരിപാടിയിലുടക്കി കോൺഗ്രസിലെ പുതിയ പ്രതിസന്ധി.

‘കൊന്ന മുറിച്ചാൽ വിഷു മുടങ്ങില്ല’; തരൂർ വിഷയത്തിൽ ഡി.സി.സി പ്രസിഡന്റിനെ തള്ളി എം.കെ രാഘവൻ.കോഴിക്കോട്ടെ ശശി തരൂരിന്റെ പരിപാടിയിലുടക്കി കോൺഗ്രസിലെ പുതിയ പ്രതിസന്ധി.

ശശി തരൂർ വിഷയത്തിൽ ഡി.സി.സി പ്രസിഡന്റിനെ തള്ളി എം.കെ രാഘവന്റെ പ്രസം​ഗം. കൊന്ന മുറിച്ചാൽ വിഷു മുടങ്ങില്ലെന്നും യൂത്ത്കോൺഗ്രസ് ജില്ലാകമ്മിറ്റി തരൂരിന്റെ പരിപാടി റദ്ദാക്കിയത് കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഡി.സി.സി അധ്യക്ഷനോട് കാര്യങ്ങൾ പറഞ്ഞിരുന്നു. ഇത് താൻ ഒറ്റയ്ക്ക് സംഘടിപ്പിച്ച പരിപാടി അല്ല.

ഈ വിഷയത്തിൽ അന്വേഷണ കമ്മീഷനെ വെയ്ക്കണം. എല്ലാവിവരങ്ങളും കമ്മീഷന് മുന്നിൽ വ്യക്തമാക്കും. ഇത് വളറെ ഗൗരവമുള്ള വിഷമായി കെ.പി.സി.സി അന്വേഷിക്കണം. പരിപാടി റദ്ദാക്കിയതിൽ ഏറെ ദുഃഖമുണ്ട്. യൂത്ത്കോൺഗ്രസ് പരിപാടി റദ്ദാക്കിയപ്പോഴാണ് ജവഹർ യൂത്ത് ഫൗണ്ടേഷനെ താൻ സമീപിച്ചത്. ഇന്ത്യയിൽ നരേന്ദ്രമോദിക്കെതിരെ ശക്തമായി സംസാരിക്കുന്ന വ്യക്തിയാണ് ശശി തരൂരെന്നും അദ്ദേഹം വ്യക്തമാക്കി.

പരിപാടിയുടെ വേദിയിൽ വെച്ച് കോൺ​ഗ്രസ് എം.പി ശശി തരൂരിന് യൂത്ത് കോൺഗ്രസ് പ്രവർത്തകർ അഭിവാദ്യമർപ്പിച്ചു. ഒരു വിഭാഗം കോൺഗ്രസ് – യൂത്ത് കോൺഗ്രസ് നേതാക്കൾ കോഴിക്കോട് നടക്കുന്ന തരൂരിന്റെ പരിപാടിയിൽ പങ്കെടുക്കുകയാണ്. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ദുൽഖിഫിൽ, വൈസ് പ്രസിഡന്റ് റിജിൽ മാക്കുറ്റി, ഡി.സി.സി ജനറൽ സെക്രട്ടറി ഐ.പി രാജേഷ് എന്നിവർ പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്. തരൂർ പങ്കെടുക്കുന്ന ജവഹർ യൂത്ത് ഫൗണ്ടേഷൻ പരിപാടിയിലാണ് പ്രവർത്തകർ പങ്കെടുക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേരള രാഷ്ട്രീയത്തിൽ ചുവടുറപ്പിക്കുന്നതിന്റെ ഭാഗമായി തരൂർ നടത്തുന്ന ജില്ലാ പര്യടനങ്ങൾക്ക് അപ്രഖ്യാപിത വിലക്കുണ്ടെന്ന പ്രചാരണങ്ങൾക്കിടെയാണ് തരൂരിന്റെ കോഴിക്കോട്ടെ പരിപാടി പുരോ​ഗമിക്കുന്നത്. ഇന്നു മുതൽ 4 ദിവസമാണ് കോഴിക്കോട്, മലപ്പുറം, കണ്ണൂർ ജില്ലകളിൽ തരൂരിന്റെ പര്യടനം നടക്കുന്നത്.

തരൂരിന്റെ സന്ദർശനം എം.കെ. രാഘവൻ എം.പി ജില്ലാ കമ്മിറ്റിയെ അറിയിച്ചിരുന്നുവെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് പ്രവീൺ കുമാർ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. എന്നാൽ വിഭാഗീയ പ്രവർത്തനത്തിന്റെ ഭാ​ഗമായാണ് പര്യടനം നടത്തുന്നതെന്ന വാർത്ത വന്നതിൽ പലർക്കും ആശങ്കയുണ്ടെന്നും അതിനാലാണ് യൂത്ത് കോൺഗ്രസ് പിൻ‌മാറിയതെന്നുമാണ് ഡിസിസി പ്രസിഡന്റിന്റെ വിശദീകരണം. പര്യടനം ഡിസിസി നേതൃത്വത്തെ അറിയിച്ചില്ലെന്ന തരത്തിൽ വിവാദമുണ്ടായ പശ്ചാത്തലത്തിലാണ് പ്രവീൺ കുമാർ കാര്യങ്ങൾ വിശദീകരിച്ചത്.

തനിക്ക് ആരെയും ഭയമില്ലെന്നും തന്നെയും ആരും ഭയപ്പെടേണ്ടെന്നുമാണ് തരൂർ പ്രതികരിച്ചത്. ശശി തരൂർ പങ്കെടുക്കുന്ന സെമിനാറിൽ നിന്ന് യൂത്ത് കോൺഗ്രസ് പിന്മാറിയത് വലിയ വിവാദമായിരുന്നു. ‘സംഘ്പരിവാറും മതേതരത്വം നേരിടുന്ന വെല്ലുവിളികളും’ എന്ന വിഷയത്തിലാണ് സെമിനാർ നടക്കുന്നത്. കോൺഗ്രസ് അനുഭാവ സംഘടനയായ ജവഹർ യൂത്ത് ഫൗണ്ടേഷനാണ് പരിപാടി സംഘടിപ്പിച്ചത്.