വീട് നവീകരിക്കാൻ ലോണെടുത്തു; മുൻമന്ത്രി എം കെ മുനീറിന്റെ വീട് ജപ്തി ഭീഷണിയില്‍

Spread the love

കോഴിക്കോട്: മുസ്ലീം ലീഗ് നേതാവും മുൻ മന്ത്രിയുമായ എം.കെ. മുനീറിന്റെ വീട് ജപ്തി ഭീഷണിയില്‍.

video
play-sharp-fill

കോഴിക്കോട് കിഴക്കേ നടക്കാവിലെ “ക്രസന്റ് ഹൗസ്” എന്ന വീടാണ് കടബാധ്യതയിലായിരിക്കുന്നത്. കോഴിക്കോട് ടൗണ്‍ സർവീസ് സഹകരണ ബാങ്കില്‍ ഈ വീടിനുമേല്‍ ഏകദേശം 58 ലക്ഷം രൂപയുടെ ബാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്.

ഒറ്റത്തവണ തീർപ്പാക്കല്‍ പദ്ധതിയില്‍ ഇത് 48 ലക്ഷം രൂപയായി കുറച്ചിരുന്നെങ്കിലും, ആ തുകയും അടയ്ക്കാൻ സാധിക്കാതിരുന്നതോടെയാണ് ബാങ്ക് നടപടികള്‍ കടുപ്പിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മാർച്ച്‌ 31നകം തുക അടച്ചുതീർക്കാത്ത പക്ഷം ജപ്തി ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കേണ്ടിവരുമെന്ന് ബന്ധപ്പെട്ട ബാങ്ക് അധികൃതർ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

കോഴിക്കോട് ടൗണ്‍ സർവീസ് സഹകരണ ബാങ്കില്‍ നിന്ന് ഏകദേശം പത്ത് വർഷങ്ങള്‍ക്ക് മുമ്പ് വീടിന്റെ നവീകരണത്തിനായി 70 ലക്ഷം രൂപ വായ്പയായി എടുത്തതായിരുന്നു. എന്നാല്‍ തിരിച്ചടവില്‍ ഉണ്ടായ തടസ്സങ്ങളാണ് നിലവിലെ ബാധ്യതയ്ക്ക് കാരണമായത്.