video
play-sharp-fill

വർഷങ്ങളായി തിരുവനന്തപുരം ജില്ലയിലെ പ്രമുഖ ക്രിമിനൽ അഭിഭാഷകൻ ,നാനൂറിലധികം കേസുകൾ ; വിദ്യാഭ്യാസം പത്താംക്ലാസ്സും ഗുസ്തിയും:അഡ്വ.എം ജെ വിനോദ് അറസ്റ്റിൽ

വർഷങ്ങളായി തിരുവനന്തപുരം ജില്ലയിലെ പ്രമുഖ ക്രിമിനൽ അഭിഭാഷകൻ ,നാനൂറിലധികം കേസുകൾ ; വിദ്യാഭ്യാസം പത്താംക്ലാസ്സും ഗുസ്തിയും:അഡ്വ.എം ജെ വിനോദ് അറസ്റ്റിൽ

Spread the love

സ്വന്തംലേഖകൻ

തിരുവനന്തപുരം: വ്യാജ അഭിഭാഷകൻ ചമഞ്ഞ് തട്ടിപ്പ് നടത്തിയ എംജെ വിനോദിനെ കസ്റ്റടിയിലെടുത്തു.ഒറ്റശേഖരമംഗലം വാളികോട് തലക്കോണം തലനിന്നപുത്തൻവീട്ടിൽ എം.ജെ.വിനോദി(31) നെയാണ് നെയ്യാറ്റിൻകര കോടതി ജില്ലാ ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയിൽ വിട്ടത്.നെയ്യാറ്റിൻകരയിലെ വക്കീൽ ഓഫീസിലും വീട്ടിലുമെത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി. അഭിഭാഷകനെന്ന നിലയിൽ കേസുകളെടുത്ത് നിരവധിപ്പേരിൽ നിന്നും ഇയാൾ പണം തട്ടിയതിന്റെ തെളിവ് ലഭിച്ചതായി പൊലീസ് പറഞ്ഞു.പത്താം ക്ലാസുവരെ മാത്രം പഠിച്ചിട്ടുള്ള എംജെ വിനോദ് ബിഹാറിലെ ചപ്രയിലെ ഗംഗാസിങ് ലോ കോളേജ്, ചപ്ര ജയപ്രകാശ് സർവകലാശാല എന്നിവിടങ്ങളിൽ നിന്നും പഠിച്ചതായുള്ള വ്യാജ സർട്ടിഫിക്കറ്റ് തരപ്പെടുത്തിയാണ് അഭിഭാഷകനായി എൻറോൾ ചെയ്തത്.നെയ്യാറ്റിൻകര കോടതി പരിസരത്തായിരുന്നു വിനോദിൻറെ ഓഫീസ് പ്രവർത്തിച്ചിരുന്നത്. ഒരു സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി ഡി അശോകൻ നടത്തിയ അന്വേഷത്തിലാണ് അഭിഭാഷകൻ ചമഞ്ഞ് വിനോദ് നടത്തുന്ന തട്ടിപ്പ് വ്യക്തമായത്.വർഷങ്ങളായി അഭിഭാഷകനായി പ്രവർത്തിച്ചിരുന്ന വിനോദിൻറെ കൈവശം 400 ലധികം കേസുകളുടെ രേഖകൾ പൊലീസിന് ലഭിച്ചു.വിനോദിന്റെ ബന്ധുവും ട്യൂഷൻ അധ്യാപികയുമായിരുന്ന പ്രീതിമോൾ 2017-ൽ നൽകിയ പരാതിയിലാണ് ഇയാൾ പിടിയിലായത്.ബാർ കൗൺസിലിൻറെ അന്വേഷണത്തിലും വിനോദിൻറെ രേഖകൾ വ്യാജമണെന്ന് കണ്ടെത്തിയതിനെ തുടർന്ന് എറണാകുളം സെൻട്രൽ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.