എം.ഐ ഷാനവാസ് ഇനി ഓർമ്മ, ഔദ്യോഗിക ബഹുമതികളോടെ ഭൗതിക ശരീരം സംസ്‌കരിച്ചു
സ്വന്തം ലേഖകൻ
കൊച്ചി: ഇന്നലെ പുലർച്ചെ നിര്യാതനായ വയനാട് എം.പിയും കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റും മുതിർന്ന കോൺഗ്രസ് നേതാവുമായ എം.ഐ. ഷാനവാസിന്റെ ഭൗതിക ശരീരം സംസ്ഥാന ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു. കലൂർ തോട്ടത്തുംപടി പള്ളിയിൽ രാവിലെ 10:45ഓടെയാണ് സംസ്‌കാരം നടന്നത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കോൺഗ്രസ് അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ, വർക്കിംഗ് പ്രസിഡന്റ് കെ.സുധാകരൻ എന്നീ പ്രമുഖരും നിരവധി പാർട്ടിപ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു.
ചെന്നൈ ഡോ. റെയ്‌ല ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സെന്ററിൽ ഇന്നലെ പുലർച്ചെ ഒരു മണിയോടെയായിരുന്നു അന്ത്യം. കരൾരോഗത്തിന് ദീർഘകാലമായി ചികിത്സയിലായിരുന്നു. ഈ മാസം രണ്ടിന് കരൾ മാറ്റിവച്ചെങ്കിലും അണുബാധ മൂലം ആരോഗ്യസ്ഥിതി വഷളായി. മകൾ ആമിനയാണ് കരൾ നൽകിയത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0