എം.ജി സര്‍വകലാശാലയിൽ ടെക്‌നോളജി ബിസിനസ് ഇൻക്യുബേറ്റര്‍ മാനേജര്‍ തസ്തികയില്‍ താത്കാലിക നിയമനം; വാക്ക് ഇൻ ഇന്റര്‍വ്യൂ ഒക്ടോബർ 13ന്

Spread the love

കോട്ടയം: എം.ജി സര്‍വകലാശാലയിലെ ബിസിനസ് ഇന്നൊവേഷൻ ആൻഡ് ഇൻക്യുബേഷൻ സെന്ററില്‍ ടെക്‌നോളജി ബിസിനസ് ഇൻക്യുബേറ്റര്‍ മാനേജര്‍ തസ്തികയില്‍ താത്കാലിക നിയമനത്തിനുള്ള വാക്ക് ഇൻ ഇന്റര്‍വ്യൂ 13ന് നടക്കും.

പ്രതിമാസ വരുമാനം സഞ്ചിത നിരക്കില്‍ 35000 രൂപ. പ്രായപരിധി 45 വയസ്.

ഏതെങ്കിലും ലൈഫ് സയൻസ് ബ്രാഞ്ചിലുള്ള പി.എച്ച്‌.ഡിയും ഇന്റര്‍നാഷണല്‍ ജേണലുകളില്‍ കുറഞ്ഞത് മൂന്ന് പ്രസിദ്ധീകരങ്ങളുമാണ് അടിസ്ഥാന യോഗ്യത.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇൻക്യുബേഷനും സംരംഭകത്വവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ കുറഞ്ഞത് രണ്ടു വര്‍ഷത്തെ പരിചയം അല്ലെങ്കില്‍ വിദേശത്ത് കുറഞ്ഞത് രണ്ടു വര്‍ഷത്തെ പോസ്റ്റ് ഡോക്ടറല്‍ പരിചയം ഉണ്ടായിരിക്കണം. അസല്‍ രേഖകളുമായി ഉച്ചയ്ക്ക് 2.30ന് വൈസ് ചാൻസലറുടെ കാര്യാലയത്തില്‍ എത്തണം.