എം ജി ശ്രീകുമാറിന്റെ സംഗീത വിദ്യാലയം എം ജി മ്യൂസിക് അക്കാദമി കോട്ടയത്ത് നാളെ പ്രവർത്തനം ആരംഭിക്കുന്നു; രാവിലെ 9.30 ന് എം ജി ശ്രീകുമാർ ഉദ്ഘാടനം നിർവഹിക്കും

Spread the love

കോട്ടയം : മലയാളികളുടെ പ്രിയപ്പെട്ട ഗായകൻ എം ജി ശ്രീകുമാറിന്റെ സംഗീത വിദ്യാലയം എം ജി മ്യൂസിക് അക്കാദമി അക്ഷര നഗരിയിയിൽ നാളെ മുതൽ പ്രവർത്തനം ആരംഭിക്കും. രാവിലെ 9.30 ന് എം ജി ശ്രീകുമാർ ഓൺലൈനായി ഉദ്ഘാടനം നിർവഹിക്കും.

video
play-sharp-fill

കോട്ടയം നഗരത്തിന്റെ ഹൃദയ ഭാഗമായ ബേക്കർ ഹില്ലിൽ സ്ഥിതിചെയ്യുന്ന അക്കാദമിയിൽ നിന്നും മികച്ച രീതിയിലുള്ള സംഗീത പഠനം പ്രായഭേദമന്യേ എല്ലാവർക്കും ഓൺലൈനായും ഓഫ്‌ലൈനായും ക്ലാസുകൾ ലഭിക്കും.നേരത്തേ സരിഗമ സ്കൂൾ ഓഫ് മ്യൂസിക് എന്നായിരുന്ന വിദ്യാലയം ഇപ്പോൾ എം ജി മ്യൂസിക് അക്കാദമി എന്ന പേരിലേക്ക് മാറ്റിയിരുന്നു.

കഴിഞ്ഞ നാലുവർഷത്തോളമായി തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന അക്കാഡമിയിൽ നിന്നും ലഭിക്കുന്ന പ്രൊഫഷണൽ രീതിയിലുള്ള സംഗീത പഠനം തന്നെ സംഗീത കുലപതി എം ജി ശ്രീകുമാറിന്റെ മേൽനോട്ടത്തിൽ പുതുതായി തുടങ്ങുന്ന കോട്ടയം ബ്രാഞ്ചിലും ലഭിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ രംഗത്തെ മികച്ച അദ്ധ്യാപകർ കൈകാര്യം ചെയ്യുന്ന ക്ലാസുകൾക്കൊപ്പം മികച്ച അവസരങ്ങളും കുട്ടികൾക്ക് പ്രദാനം ചെയ്യും.കർണാടകം സംഗീതത്തിനൊപ്പം,ഹിന്ദുസ്ഥാനി വോക്കൽ,ഫിലിം സോങ് ,ലളിതഗാനം എന്നിവയും വയലിൻ (കർണാടിക് ,വെസ്റ്റേൺ ),കീബോർഡ്,ഗിറ്റാർ,വീണ,ഡ്രംസ് തുടങ്ങിയ വാദ്യോപകരണങ്ങളിലും പ്രായഭേദമന്യേ അഡ്മിഷൻ ലഭിക്കും.

കൂടാതെ വിവിധ കലാ മത്സരങ്ങളിൽ പങ്കെടുക്കുവാനായി കുട്ടികൾക്ക് പ്രത്യേക കോച്ചിങ് ക്‌ളാസ്സുകളും ലഭ്യമാക്കുമെന്ന് പ്രിൻസിപ്പൽ ഐശ്വര്യാ എസ്സ് കുറുപ്പ് അറിയിച്ചു.ഓൺലൈനായും,ഓഫ്‌ലൈനായും കുട്ടികൾക്ക് ക്‌ളാസ്സുകളിൽ പങ്കെടുക്കാൻ പറ്റുമെന്നുള്ളതാണ് മറ്റൊരു പ്രത്യേകത.

മുൻ‌കൂർ സീറ്റ് രജിസ്റ്റർ ചെയ്യുന്നവർക്കാണ് എം ജി മ്യൂസിക് അക്കാദമിയിൽ അഡ്മിഷൻ ലഭിക്കുക.ലിമിറ്റഡ് സീറ്റുകളാണ് ഓരോ വിഭാഗത്തിലുമുള്ള വിവിധ സെഷനുകളിൽ ഉള്ളത്.വിശദാശംങ്ങൾക്കും ,മുൻ‌കൂർ രജിസ്‌ട്രേഷനും എം ജി മ്യൂസിക് അക്കാദമി കോട്ടയത്തെ 9567 588860, 9037 588860 എന്നീ നമ്പരുകളിൽ ലഭിക്കും.