രാഷ്ട്രീയത്തെക്കാൾ വലുത് രാഷ്ട്രമെന്ന് തെളിയിച്ചു; കാസർകോഡ് ജില്ലാ അധ്യക്ഷ എം എൽ അശ്വിനി

Spread the love

അഡൂർ : പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന് ഭാരതം സ്വീകരിച്ച നടപടികളെ കുറിച്ച് വിശദീകരിക്കാൻ വിവിധ രാജ്യങ്ങളിലേക്ക് പ്രതിപക്ഷ പാർട്ടിയുടെ നേതാക്കളെ ഉൾപ്പെടുത്തിയ സർവ്വകക്ഷി സംഘത്തെ അയച്ചതിലൂടെ രാഷ്ട്രീയത്തെക്കാൾ വലുത് രാഷ്ട്രമെന്ന് ബിജെപി ഒരിക്കൽ കൂടി തെളിയിച്ചതായി കാസർകോഡ്  ജില്ലാ അദ്ധ്യക്ഷ എംഎൽ അശ്വിനി പറഞ്ഞു.

നമ്മുടെ രാജ്യത്തിൻ്റെ സുരക്ഷ മോദിയുടെ കരങ്ങളിൽ ഭദ്രമാണെന്നും മോദി സർക്കാരിൻ്റെ വിദേശനയം പ്രശംസനീയമാണെന്നും പ്രധാന പ്രതിപക്ഷമായ കോൺഗ്രസിൻ്റെ എംപിമാർ പോലും പരസ്യമായി സമ്മതിച്ചു തുടങ്ങിയിരിക്കുന്നു. ലോകസഭാ തെരഞ്ഞടുപ്പിലുണ്ടാക്കിയതിനേക്കാൾ വലിയ മുന്നേറ്റം തദ്ദേശതെരഞ്ഞെടുപ്പിൽ ബിജെപിക്കുണ്ടാകും. കേരളത്തിലെ ജനങ്ങൾക്ക് ഇടത് – വലത് മുന്നണികൾ മടുത്തുകഴിഞ്ഞു. അതേസമയം നരേന്ദ്ര മോദി സർക്കാരിൻ്റെ വികസന പ്രവർത്തനങ്ങളും നയങ്ങളും കേരളത്തിലെ ജനങ്ങളും ഇരുകൈയ്യും നീട്ടി സ്വീകരിച്ചു തുടങ്ങി.

ലോകസഭാ തെരഞ്ഞെടുപ്പിൽ തൃശ്ശൂർ മണ്ഡലത്തിലുണ്ടായ ഉജ്ജ്വല വിജയം കേരളമെമ്പാടുമുള്ള ബിജെപി പ്രവർത്തകരിൽ വലിയ ആവേശമാണുണ്ടാക്കിയതെന്നും ഇതിൻ്റെ പ്രതിഫലനം വരും തെരഞ്ഞെടുപ്പുകളിൽ പ്രതിഫലിക്കുമെന്നും അവർ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group