
സ്വന്തം ലേഖകൻ
ചങ്ങനാശേരി: എസി റോഡിൻറെ പുനരുദ്ധാരണ പ്രവർത്തനങ്ങളുടെ ഭാഗമായി മാന്പുഴക്കരി കോസ്വേയുടെ ഗർഡർ സ്ഥാപിക്കുന്ന പ്രവൃത്തി ഇന്നു രാത്രി ഒന്പതു മുതൽ നാളെ രാവിലെ ആറു വരെ നടക്കുന്നതിനാൽ ഈ സമയങ്ങളിൽ ഇതു വഴിയുള്ള ഗതാഗതം നിരോധിച്ചു.
അത്യാവശ്യവാഹനങ്ങൾ ഉൾപ്പടെ പെരുന്ന, തിരുവല്ല, എടത്വ, വേഴപ്ര വഴിയോ കിടങ്ങറ, വെളിയനാട്, കണ്ണാടി, വികാസ് മാർഗം റോഡ് വഴി മങ്കൊന്പ് ബ്ലോക്ക് ജംഗ്ഷനിലെത്തി ആലപ്പുഴയ്ക്കും ആലപ്പുഴയിൽനിന്നും വരുന്ന വാഹനങ്ങൾ മങ്കൊന്പ് ബ്ലോക്ക് ജംഗ്ഷനിൽനിന്ന് കണ്ണാടി വികാസ് മാർഗം റോഡിലൂടെ വെളിയനാട്, കിടങ്ങറ വഴിയോ വേഴപ്ര, എടത്വ, തിരുവല്ല, പെരുന്ന വഴിയോ പോകണം.

Whatsapp Group 1 | Whatsapp Group 2 |Telegram Group