play-sharp-fill
വിനയം അഭിനയിക്കാൻ ശ്രമിച്ചാലും ചിലപ്പോള്‍ ഉള്ളിലുള്ളത് പുറത്തുചാടും; പരസ്പരം എതിർ സ്ഥാനാർത്ഥികളായി മത്സരിച്ചാൽ കണ്ടാല്‍ മിണ്ടാത്ത ശത്രുതയാകുമോ..?  യുഡിഎഫ് സ്ഥാനാര്‍ഥിയുടെയും സ്‌പോണ്‍സറുടെയും പെരുമാറ്റം ജനം അളക്കുമെന്ന് മന്ത്രി എം ബി രാജേഷ്

പാലക്കാട്: വിവാഹ വീട്ടില്‍ വോട്ട് തേടിയെത്തിയ പി സരിന്റെ ഹസ്തദാനം രാഹുല്‍ മാങ്കൂട്ടത്തിലും ഷാഫി പറമ്പിലും നിരസിച്ചത് വാർത്തയായിരുന്നു.

സംഭവത്തില്‍ സമൂഹമാമാധ്യമത്തിലൂടെ പ്രതികരണവുമായി മന്ത്രി എം.ബി. രാജേഷ്. പരസ്പരം എതിർ സ്ഥാനാർത്ഥികളായി മത്സരിക്കുന്നു എന്നത്, കണ്ടാല്‍ മിണ്ടാത്ത ശത്രുതയാകുമോ എന്ന് അദ്ദേഹം സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ച കുറിപ്പില്‍ ചോദിച്ചു.

എതിർ സ്ഥാനാർത്ഥിയെ ശത്രുവായി കാണുന്ന രാഷ്ട്രീയ സംസ്കാരം നിന്ദ്യമാണ്. സരിൻ ചെയ്തത് ശരിയായ നടപടിയാണെന്നും മന്ത്രി പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group