വാക്ക് പാലിച്ച്‌ മന്ത്രി എം ബി രാജേഷ്; ഫിദമോള്‍ക്ക് ഇനി പുതിയ റോഡ് വഴി സ്കൂളില്‍ പോകാം; വീടിന് മുന്നിലെ തകർന്ന റോഡ് നന്നാക്കി നല്‍കി

Spread the love

തൃത്താല: ഇനി മഴ പെയ്താല്‍ റോഡില്‍ വെള്ളം കെട്ടിക്കിടക്കുമോ എന്ന പേടിയില്ല, ചെളിയില്‍ വഴുതി വീഴുമെന്ന ആശങ്കയുമില്ല.

video
play-sharp-fill

പെരുമ്പിലാവ് അൻസാർ സ്പെഷ്യല്‍ സ്കൂളിലെ പ്രീ-പ്രൈമറി വിദ്യാർഥിനിയും തൃത്താല സ്വദേശിനിയുമായ ഫിദ ഫാത്തിമയ്ക്ക് ഇനി ആത്മവിശ്വാസത്തോടെ സ്കൂളിലേക്ക് പോകാം. തന്റെ അഭ്യർഥന കണക്കിലെടുത്ത് വീടിന് മുന്നിലെ തകർന്ന റോഡ് നന്നാക്കി നല്‍കിയ മന്ത്രി എംബി രാജേഷിനോടുള്ള നന്ദിയിലാണ് ഈ കുഞ്ഞു മിടുക്കിയും കുടുംബവും.

ഓട്ടിസം ബാധിതയായ ഫിദയ്ക്ക് സ്കൂളിലേക്കുള്ള യാത്ര എന്നും വലിയ വെല്ലുവിളിയായിരുന്നു. വീടിന് മുന്നിലെ കണ്ടയംതോട് ലിങ്ക് റോഡ് ശോചനീയാവസ്ഥയിലായതോടെ മഴക്കാലത്ത് റോഡ് മുഴുവൻ വെള്ളവും ചെളിയും നിറയും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ദുരിതം നിറഞ്ഞ ഈ യാത്രയെക്കുറിച്ച്‌ ഫിദ തന്നെ നേരിട്ടെത്തി മന്ത്രി എം ബി രാജേഷിനോട് പരാതി പറഞ്ഞിരുന്നു. ഫിദയെ ചേർത്തുപിടിച്ച്‌, ആ റോഡ് താൻ നന്നാക്കിത്തരാമെന്ന് അന്ന് മന്ത്രി വാക്ക് നല്‍കി. ആ വാഗ്ദാനമാണ് ഇപ്പോള്‍ യാഥാർഥ്യമായിരിക്കുന്നത്.