‘വയ്ക്കടാ ഇതിന് മുകളില്‍ ഒരെണ്ണം’; ജെൻ സി വൈബില്‍ എം.ബി രാജേഷിന്റെ വൈറല്‍ റാപ്പ്; പുതിയ പ്രചാരണ ഗാനം ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ; തൃത്താലയില്‍ പോര് മുറുകുന്നു

Spread the love

പാലക്കാട് : നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ ഡിജിറ്റല്‍ ഇടങ്ങളില്‍ വോട്ടർമാരെ കയ്യിലെടുക്കാൻ പുതുപുത്തൻ പരീക്ഷണങ്ങളുമായി മുന്നണികള്‍.

video
play-sharp-fill

പരമ്പരാഗത പ്രസംഗങ്ങള്‍ക്കും പദയാത്രകള്‍ക്കും അപ്പുറം സോഷ്യല്‍ മീഡിയയിലെ ‘ജെൻ സി’ വോട്ടർമാരെ ലക്ഷ്യമിട്ടുള്ള എം.ബി രാജേഷിന്റെ പുതിയ പ്രചാരണ ഗാനമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ചർച്ചാവിഷയം.

‘ലെറ്റ്‌സ് ടേക്ക് എ ബ്രേക്ക് ആൻഡ് സീ വാട്ട് ഈസ് ചേഞ്ച്‌ഡ്’ എന്ന വരികളുമായി എത്തിയ ഈ റാപ്പ് സോങ്ങ് ഇതിനോടകം തന്നെ വൈറലായിക്കഴിഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തെരഞ്ഞെടുപ്പ് കമ്മീഷൻ മുതല്‍ രാഷ്ട്രീയ പാർട്ടികള്‍ വരെ ഇത്തവണ പുതിയ തലമുറയെ പോളിംഗ് ബൂത്തിലെത്തിക്കാൻ പഠിച്ച പണി പതിനെട്ടും പയറ്റുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് എം.ബി രാജേഷിനായി ഒരു അടിപൊളി റാപ്പ് വിഡിയോ അണിയറയില്‍ ഒരുങ്ങിയത്.

തൃത്താലയില്‍ കഴിഞ്ഞ അഞ്ചുവർഷം നടന്ന വികസന പ്രവർത്തനങ്ങളെ ആധുനിക സംഗീതത്തിന്റെ അകമ്പടിയോടെ അവതരിപ്പിക്കുകയാണ് ഈ ഗാനം. വെറുമൊരു പാട്ട് എന്നതിലുപരി, രാഷ്ട്രീയ എതിരാളികള്‍ക്ക് കൃത്യമായ മറുപടി നല്‍കുന്ന വരികളാണ് ഇതിന്റെ പ്രത്യേകത.